നരേന്ദ്രമോദി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ സര്‍ക്കാര്‍: സോമന്‍
ആലപ്പുഴ: (www.kasargodvartha.com 23.02.2019) ഉത്പാദനമേഖലയുടെ നട്ടെല്ലായ കര്‍ഷകരെയും വറുതിയില്‍ വട്ടം ചുറ്റുന്ന മത്സ്യത്തൊഴിലാളികളെയും കൈപിടിച്ചുയര്‍ത്തുന്ന സര്‍ക്കാരാണ് നരേന്ദ്ര മോഡി സര്‍ക്കാരെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ സോമന്‍ പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കും മത്സ്യ മേഖലയ്ക്കും ഇത്രയേറെ സഹായകരമായ സമീപനം സ്വീകരിച്ച ഒരു സര്‍ക്കാര്‍ നാളിതുവരെ ഉണ്ടായിട്ടില്ല. കൃഷി നശിച്ചാല്‍ കിടപ്പാടം വില്‍ക്കേണ്ടി വരുന്ന പാവം കര്‍ഷകന് കൈത്താങ്ങായാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ടെത്തുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്. എന്നാല്‍ ആ പദ്ധതി പോലും കേരളത്തില്‍ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ തങ്ങളുടേതാക്കാന്‍ സംസ്ഥാന സര്‍ക്കാരും ആലപ്പുഴ എം പിയും കിണഞ്ഞു പരിശ്രമിക്കുന്നു. ഫ്‌ളക്‌സ് വിപ്ലവത്തിലൂടെയല്ല ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതെന്ന് ആലപ്പുഴ എം പി മനസിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുന്നതിനുമുള്ള വീഡിയോ വാനിന്റെ ആലപ്പുഴയിലെ പ്രയാണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സോമന്‍.
ബി ജെ പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍ അധ്യക്ഷനായിരുന്നു. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി എ പുരുഷോത്തമന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍ ഡി കൈലാസ്, മറ്റു ഭാരവാഹികളായ പി കണ്ണന്‍, ഉണ്ണികൃഷ്ണ മേനോന്‍, വിശ്വവിജയപാല്‍, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Alappuzha, Narendra-Modi, Soman About Modi Govt.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment