പ്രിയ ശിഷ്യനെ കാണാന്‍ മമ്മദുണ്ണി മാഷെത്തി, പഴയ അധ്യാപകനെ പലവട്ടം ആശ്ലേഷിച്ച് മുഖ്യമന്ത്രി പിണറായി
മലപ്പുറം:(www.kvartha.com 24/02/2019) അപൂര്‍വ്വമായൊരു ഗുരു - ശിക്ഷ്യ സമാഗമത്തിന് ശനിയാഴ്ച മലപ്പുറം ഗസ്റ്റ് ഹൗസ് വേദിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുമ്പോള്‍ പഴയ വിദ്യാര്‍ഥിയുടെ മുഖം മനസിലോര്‍ത്ത് കാത്തിരിക്കുകയായിരുന്നു മമ്മദുണ്ണി മാഷ്. മാഷെ കണ്ടതും പിണറായി നിന്നു, പഴയ അധ്യാപകനെ പിന്നെ ആദരവോടെ ആശ്ലേഷിച്ചു പലവട്ടം.
പഴയ കോളജ് മാഗസിനുമായാണ് ആ അധ്യാപകന്‍ പ്രിയ ശിഷ്യനെ കാണാനെത്തിയത്. പിണറായിയുടെ സഹപാഠിയും ആത്മ സുഹൃത്തുമായിരുന്ന പ്രൊഫ. എന്‍ മുകുന്ദന്‍ ബ്രെണ്ണനൈറ്റ്‌സ് മാഗസിനില്‍ പിണറായിയെക്കുറിച്ച് എഴുതിയ ലേഖനം അദ്ദേഹം കാണിച്ചു. ഇടപെടുന്ന ഏതു കാര്യത്തിലും നായകത്വം പിണറായിക്കായിരുന്നു. അതിനാല്‍ മുഖ്യസ്ഥന്‍ എന്ന പേരും കിട്ടി. 'മുഖ്യസ്ഥനില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്' എന്നാണ് ലേഖത്തിന്റെ തലക്കെട്ട്.
മലപ്പുറം മോങ്ങം സ്വദേശിയായ ബി മമ്മദുണ്ണി 1960- 70 ലാണ് ബ്രണ്ണനില്‍ പഠിപ്പിച്ചത്. പ്രീ യൂണിവേഴ്‌സിറ്റിയിലും ബി എ ഇക്കണോമിക്‌സിലും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നു പിണറായി. ഇ അഹമ്മദ്, എ കെ ബാലന്‍ എന്നിവരെയും പഠിപ്പിച്ചിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തുടങ്ങിയവരും ശിഷ്യരാണ്.
കൊണ്ടോട്ടിയില്‍ കുഞ്ഞാലി സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിണറായിയെ നേരില്‍ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്കും മമ്മദുണ്ണി മാഷ് കൈമാറി. ഒപ്പം ദുബൈയില്‍ വച്ച് കിട്ടിയ പേനയും. മകന്‍ സലാവുദ്ദീനൊപ്പമാണ് മാഷ് വന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Chief Minister, Pinarayi vijayan, Teacher, Student, CM Pinarayi met his old teacher

Powered by Info News For You

Comments
Post a Comment