വിനോദയാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ജാമ്യം

ചിറ്റാരിക്കാല്‍: (www.kasargodvartha.com 16.02.2019) പോക്സോ കേസില്‍ കോണ്‍ഗ്രസ് അധ്യാപക നേതാവിന് ഉപാധികളോടെ ജാമ്യം. വിനോദയാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും അധ്യാപകനുമായ റോഷി ജോസിനാണ് ജില്ലാ അഡി. സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഏഴു ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങണമെന്നും എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ഉപാധിയില്‍ അരലക്ഷം രൂപ ബോണ്ടോടു കൂടിയാണ് റോഷി ജോസിന് ജാമ്യം അനുവദിച്ചത്.
Chittarikkal, Kasaragod, News, Molestation, Teacher, Student, Bail, Bail for teacher on POCSO Case

ഒക്ടോബര്‍ 31ന് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്ക് പോയപ്പോഴാണ് റോഷി ജോസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. പിന്നീട് സ്‌കൂളില്‍ മാനസികവും ശാരീരികവുമായി തളര്‍ന്ന നിലയില്‍ കണ്ട പെണ്‍കുട്ടിയോട് അധ്യാപികമാരുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനകാര്യം പുറത്തു പറഞ്ഞത്.

പിന്നീട് ചൈല്‍ഡ്ലൈനിനെ വിവരമറിയിക്കുകയും ഇവര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തതോടെ  റോഷി ജോസ് ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് റോഷി ജോസ് അഡ്വ. ബെന്നിജോസ് മുഖേന ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chittarikkal, Kasaragod, News, Molestation, Teacher, Student, Bail, Bail for teacher on POCSO Case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?