ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷം; സുരക്ഷ കണക്കിലെടുത്ത് കൊച്ചി നേവി കമാന്‍ഡന്റ് കാഞ്ഞങ്ങാട്ടെത്തി
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2019) ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തീരങ്ങളിലും സുരക്ഷ കര്‍ഷനമാക്കി. കടല്‍ വഴിയുള്ള ഭീകരാക്രമണം തടയാന്‍ മത്സ്യ തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ബോധവത്കരണം നല്‍കി. കൊച്ചിയില്‍ നിന്നെത്തിയ ഇന്ത്യന്‍ നേവി കമാന്‍ഡന്റ് വി ഐ ശ്രീനാഥിന്റെ നേതൃത്വത്തില്‍ മടക്കര, മീനാപ്പീസ് കടപ്പുറം, കാസര്‍കോട്, കുമ്പള, ബോധവത്കരണ ക്ലാസ് നടത്തി. കടല്‍ വഴി ബോട്ടുകളില്‍ ഭീകരര്‍ കേരള തീരങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കിയത്.
ഉള്‍കടല്‍വഴി സംശയാസ്പദമായ ബോട്ടുകള്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെങ്കില്‍ അവയെ കുറിച്ച് നാവിക സേനക്കും കോസ്റ്റല്‍ പോലീസിനും വിവരം നല്‍കാനും പ്രതിരോധ നടപടികള്‍ കൈകൊള്ളാനുമുള്ള പരിശീലനവും ബോധവത്കരണവുമാണ് നാവികസേനയുടെ നേതൃത്വത്തില്‍ മത്സ്യ തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും നല്‍കിയത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ സംശയാസ്പദ സാഹചര്യത്തില്‍ അസാധാരണമായുള്ള ബോട്ടുകള്‍ കാണാന്‍ കഴിയുമെന്നതിനാലാണ് ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. കമാന്റന്റ് ശ്രീനാഥിന് പുറമെ നേവി ഉദ്യോഗസ്ഥരായ രമേശ് കുമാര്‍, ഹാഷിഷ്, ദീപേഷ് ഏഴിമല, പോര്‍ട്ട് ഓഫീസര്‍ സുനില്‍, ഫിഷറീസ് ഡെപ്യൂട്ടി ഓഫീസര്‍ എം ചന്ദ്രന്‍, കോസ്റ്റല്‍ എ എസ് ഐ പി പ്രസന്നന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം ഉണ്ണിരാജന്‍, എം ടി പി സൈഫുദ്ദീന്‍ തുടങ്ങിയവരും ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Kochi, Top-Headlines, Kochi Navy Commandant visited Kanhangad
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment