'മോഡി ഗോ ബാക്ക്': ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോഡിക്ക് നേരെ കരങ്കൊടി പ്രയോഗം

ഗുവാഹത്തി: (www.kvartha.com 09.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോഡിക്ക് നേരെ കരങ്കൊടി പ്രയോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി അസമിലെത്തിയപ്പോഴായിരുന്നു വിവാദമായ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധക്കാര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. 'നരേന്ദ്ര മോഡി ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ എത്തിയത്.

വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ വ്യാപകമായതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താനാണ് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എ.എസ്.എസ്.യു) ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം.

Seven detained in Guwahati for black flag protest against PM Modi, Politics, News, Lok Sabha, Election, Prime Minister, Narendra Modi, Black Flag, BJP, Protesters, National

അരുണാചല്‍ പ്രദേശ്, അസം, ത്രിപുര സംസ്ഥാനങ്ങളില്‍ ശിലാസ്ഥാപന ചടങ്ങുകളിലും, വിവിധ റാലികളിലും മോഡി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞമാസം ആദ്യം ലോക്സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഉടന്‍ തന്നെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Seven detained in Guwahati for black flag protest against PM Modi, Politics, News, Lok Sabha, Election, Prime Minister, Narendra Modi, Black Flag, BJP, Protesters, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?