'നമ്മള്‍ ഇന്ത്യയെ കണ്ടെത്തി, നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും'; ജനമഹായാത്ര പര്യടനമാരംഭിച്ചു
കാസര്‍കോട്: (www.kvartha.com 04.02.2019) കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട്ട് നിന്നും പര്യടനം ആരംഭിച്ചു. ഞായറാഴ്ച നായന്മാര്‍മൂലയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍ണി പാര്‍ട്ടി പതാക ജാഥാ ക്യാപ്റ്റന് കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുമ്പളയില്‍ യാത്രയ്ക്ക് ആദ്യ സ്വീകരണവും ആദ്യദിവസത്തെ സമാപനവും നടന്നു. തിങ്കളാഴ്ച രാവിലെ ഉദുമയില്‍ നിന്നും പര്യടനം ആരംഭിച്ച യാത്ര കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം രണ്ടാം ദിവസത്തെ സമാപന സമ്മേളനം വൈകുന്നേരം 6.30ന് തളിപ്പറമ്പില്‍ നടക്കും. 'നമ്മള്‍ ഇന്ത്യയെ കണ്ടെത്തി, നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും' എന്ന സന്ദേശമുയര്‍ത്തിയാണ് ജനമഹായാത്ര പ്രയാണം നടത്തുന്നത്. സംസ്ഥാനത്താകെ 139 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 28ന് തിരുവനന്തപുരത്ത് യാത്ര പരിസമാപ്തി കുറിക്കും.
ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ സ്വാഗതം പറഞ്ഞു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ജാഥാ കോര്‍ഡിനേറ്ററും യു ഡി എഫ് കണ്‍വീനറുമായ ബെന്നി ബഹനാന്‍, എം എം ഹസ്സന്‍, തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, സി ആര്‍ ജയപ്രകാശ്, ജോസഫ് വാഴക്കന്‍, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, എ എ ഷുക്കൂര്‍, കെ സി അബു, ലതികാ സുഭാഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍, കെ സി ജോസഫ്, കെ ബാബു, മണ്‍വിള രാധാകൃഷ്ണന്‍, ജോണ്‍സണ്‍ എബ്രഹാം, എ പി അനില്‍കുമാര്‍, കെ പി അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, കെ എസ് ശബരിനാഥന്‍, സി പി ജോണ്‍, ഷിബു ബോബി ജോണ്‍, ജോണി നെല്ലൂര്‍, സി ടി അഹ്മദ് കബീര്‍, പി ടി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, kasaragod, News, Congress, Inauguration, Payyannur, Kannur, Politics, Janamaha Yathra started

Powered by Info News For You

Comments
Post a Comment