ചാറ്റിങ്ങിലൂടെ ആളുകളുമായി അടുപ്പത്തിലാകും, പിന്നീട് ഫോട്ടോ ആവശ്യപ്പെടും; അടുത്തപടി മോര്‍ഫ് ചെയ്ത ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍; യുവതിയും യുവാവും അറസ്റ്റില്‍

മല്ലപ്പള്ളി : (www.kvartha.com 15.02.2019) ചാറ്റിങ്ങിലൂടെ ആളുകളുമായി അടുപ്പത്തിലാകും, പിന്നീട് ഫോട്ടോ ആവശ്യപ്പെടും, അടുത്തപടി മോര്‍ഫ് ചെയ്ത ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍ യുവതിയും യുവാവും അറസ്റ്റില്‍. കോട്ടയം പാമ്പാടി കൂരോപ്പട മേച്ചേരിക്കാട്ട് രേണുമോള്‍ (24), തിരുവനന്തപുരം കണിയാപുരം ചാന്താങ്കര പുന്നവീട്ടില്‍ സുരേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പെട്ടി പോലീസ് ആണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

എഴുമറ്റൂര്‍ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. ചാറ്റിങ്ങിലൂടെ ആളുകളുമായി അടുപ്പത്തിലാകുന്ന പ്രതികള്‍ ഫോട്ടോ ആവശ്യപ്പെടും. പിന്നീട് അത് മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കിയ ശേഷം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇങ്ങനെയാണ് പണം തട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Two arrested for cheating people,News, Local-News, Cheating, Case, Threatened, Social Network, Police, Arrested, Kerala.

പരാതിക്കാരനായ എഴുമറ്റൂര്‍ സ്വദേശിയോട് പണം പാമ്പാടിയിലെ എസ്.ബി.ഐ. അക്കൗണ്ടിലേക്ക് ഇടാനാണ് ആവശ്യപ്പെട്ടത്. എം.ടി.എം കാമറ നിരീക്ഷിച്ച പോലീസ്, ഇവിടെ നിന്ന് പണമെടുത്തത് രേണുമോളാണെന്ന് കണ്ടെത്തി. രേണുമോളുടെ മുത്തച്ഛന്റേതാണ് അക്കൗണ്ട് . സ്ഥിരമായി ചാറ്റ് ചെയ്യാറുള്ള സുരേഷുമായി നല്ല ബന്ധത്തിലാണെന്നും ഇയാള്‍ പറഞ്ഞതനുസരിച്ചാണ് പണമെടുത്തതെന്നും രേണുമോള്‍ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് രേണുമോളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് കണിയാപുരത്തു നിന്നാണ് സുരേഷിനെ പിടികൂടിയത്. സ്ത്രീകളുടെ ശബ്ദം അനുകരിക്കാന്‍ വിദഗ്ദനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ പണം കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചു. തട്ടിയെടുത്ത പണം പങ്കിട്ടെടുത്തതായും കണ്ടെത്തി. പ്രതികളെ കോടതി റിമാന്‍ഡ്‌ചെയ്തു.


Keywords: Two arrested for cheating people,News, Local-News, Cheating, Case, Threatened, Social Network, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?