വയനാട് മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു, പിച്ചതെണ്ടി കെസിവൈഎം

കല്‍പ്പറ്റ: (www.kvartha.com 03.02.2019) വയനാട് മെഡിക്കല്‍ കോളജിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ കെ സി വൈ എം മാനന്തവാടി രൂപത കല്‍പ്പറ്റ ടൗണിലുടെ പ്രതിഷേധ റാലിയും പിച്ചതെണ്ടല്‍ സമരവും നടത്തി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുമെന്നു പറഞ്ഞിരുന്നെങ്കിലും ഓരോ വര്‍ഷത്തെയും ബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴും തുടര്‍ച്ചയായി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നു കെ സി വൈ എം ആരോപിച്ചു.
Wayanad Medical College: Protest in Wayanad after Kerala Budget, Wayanad, Kerala, News.

വയനാട് മെഡിക്കല്‍ കോളജ് പണിയുവാന്‍ ഏറ്റെടുത്ത 50 ഏക്കര്‍ ഭൂമി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം അനുയോജ്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആ ഉദ്യമം ഉപേക്ഷിക്കുകയാണെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പൊതുജനത്തിന് ലഭ്യമാക്കിയിട്ടുമില്ല. മറ്റൊരു സ്ഥലം വാങ്ങുന്നതിനുവേണ്ടി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ വയകയിരുത്തിയതായി ബഡ്ജറ്റില്‍ പറയുന്നത് എന്നാല്‍ അഞ്ച് കോടി രൂപകൊണ്ട് മെഡിക്കല്‍ കോളജ് അല്ല സാധാരണ ആശുപത്രിയുടെ നവീകരണം മാത്രമേ നടക്കുകയുള്ളൂ എന്നു കെ സി വൈ എം പ്രസ്താവനയില്‍ പറഞ്ഞു.

കല്‍പ്പറ്റ ടൗണില്‍ വെച്ചു നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡന്റ് എബിന്‍ ഫിലിപ് മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ഫാ. റോബിന്‍ പടിഞ്ഞാറയില്‍ ആമുഖ പ്രഭാഷണം നടത്തി. കെ സി വൈ എം മുന്‍ ഡയറക്ടര്‍ ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അനീഷ് ഓമക്കര മുഖ്യപ്രഭാഷണം നടത്തി. ഫാ. വിനോദ് പാക്കനിക്കുഴി, ഫാ. അനീഷ് കാട്ടാംകോട്ടില്‍, ഫാ. പോള്‍ വാഴപ്പിള്ളില്‍, സി സ്മിത, ജിയോ മച്ചുകുഴിയില്‍, ടിബില്‍ പാറക്കല്‍, ജിജോ പൊടിമറ്റത്തില്‍, ആല്‍ഫിന്‍ അമ്പാറയില്‍, അലീന, അഭിലാഷ്, ജോബിന്‍ ഇല്ലിക്കല്‍, അഭിനന്ദ് എന്നിവര്‍ സംസാരിച്ചു.

വയനാടന്‍ ജനതയെ സര്‍ക്കാര്‍ അവഹേളിക്കുന്നതിന്റെ പ്രതീകമായി മെഡിക്കല്‍ കോളേജ് നിര്‍മാണത്തിന് വേണ്ടി പിച്ച എടുക്കുന്ന കര്‍മ്മം കെ സി വൈ എം രൂപത ഡയറക്ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറയില്‍ നിര്‍വഹിച്ചു. പ്രതീകാത്മകമായി വയനാടന്‍ ജനതക്ക് വേണ്ടി ചില്ലറ നാണയത്തുട്ടുകള്‍ ശേഖരിക്കുന്നതിന് കെ സി വൈ എം പ്രസിഡന്റ് എബിന്‍ ഫിലിപ് മുട്ടപ്പള്ളി നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Wayanad Medical College: Protest in Wayanad after Kerala Budget, Wayanad, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?