ബ്ലേഡ് മാഫിയയുടെ ഭീഷണി; യുവാവ് ജീവനൊടുക്കി

നെയ്യാറ്റിന്‍കര:(www.kvartha.com 18/02/2019) ബ്ലേഡ് മാഫിയയുടെ ഭീഷണിയെ യുവാവ് ജീവനൊടുക്കി. ബാലരാമപുരം വാണിയത്തെരുവ് മാടന്‍കോവിലിനു സമീപം ബിന്ദു നിലയത്തില്‍ സെല്‍വരാജിന്റെ മകന്‍ ശിവകുമാര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

News, Kerala, Death, Obituary, Suicide, Police, Blade Mafia threatening: Youth commit suicide

ബ്ലേഡ്കാരനില്‍ നിന്നും 20,000 രൂപ വാങ്ങിച്ച ശിവകുമാര്‍ ഇതില്‍ മുക്കാല്‍ ഭാഗവും കൊടുത്തു തീര്‍ത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. തൊഴില്‍ രഹിതനായ ഇയാള്‍ മുമ്പ് ഒരു മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഈയിടെയായി ബാലരാമപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ ബ്ലേഡുകാരുടെ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായി വ്യാപക പരാതിയുണ്ട്. ബാലരാമപുരം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Death, Obituary, Suicide, Police, Blade Mafia threatening: Youth commit suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?