പരാതിയുമായി മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയെ കണ്ടു; കൂടെയുണ്ടാകുമെന്ന് പിണറായിയുടെ ഉറപ്പ്

കൊച്ചി:(www.kvartha.com 10/02/2019) സിനിമാ മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് പരാതിയുമായി മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയെ കണ്ടു. സിനിമ പ്രവര്‍ത്തകരുടെ പരാതികള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന മുഖ്യമന്ത്രി ഉറപ്പും നല്‍കി. രാവിലെ ഒമ്പത് മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് സിനിമ പ്രവര്‍ത്തകരുടെ പരാതി പരിഗണിക്കുമെന്നും നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

News, Kochi, Kerala, Mohanlal, Chief Minister, Mammootty, Complaint, Mammooty, Mohanlal and other film activists approach CM on Add entertainment tax on cinema ticket

സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയത് വ്യവസായത്തെ തന്നെ ബാധിക്കുമെന്ന് കണ്ടാണ് ലാലും മമ്മൂട്ടിയുമടക്കം പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സിനിമ ടിക്കറ്റിന് മേല്‍ പത്തു ശതമാനം അധിക വിനോദ നികുതി ഏര്‍പ്പെടുത്തണമെന്ന് ധനമന്ത്രി തോമസ് ഐസകാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.

എന്നാല്‍ ഇതിനെതിരെ ബി ഉണ്ണിക്കൃഷ്ണന്‍, നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് തുടങ്ങി പ്രമുഖ സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Mohanlal, Chief Minister, Mammootty, Complaint, Mammooty, Mohanlal and other film activists approach CM on Add entertainment tax on cinema ticket 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?