കൊടും ചതിയനാണവന്‍; ചന്ദ്രബാബു നായിഡു പിന്നില്‍ നിന്ന് കുത്താന്‍ കേമനെന്ന് മോദി

ഗുണ്ടൂര്‍: (www.kvartha.com 10.02.2019) ചന്ദ്രബാബു നായിഡു പിന്നില്‍ നിന്ന് കുത്താന്‍ കേമനെന്ന് പ്രധാനമന്ത്രി മോദി. ഗുണ്ടൂരിലെ റാലിയില്‍ സംസാരിക്കവേയാണ് ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. രാജ്യതലസ്ഥാനത്തെ നായിഡുവിന്റെ ഉപവാസത്തെ പരിഹസിച്ച പ്രധാനമന്ത്രി നായിഡു കൊടും ചതിയനാണെന്നും കുറ്റപ്പെടുത്തി.

ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും ഫോട്ടോ എടുക്കാന്‍ ഡല്‍ഹിലേക്ക് വരുന്നുണ്ടെന്നും മുന്നണി മാറ്റത്തിലും പരാജയങ്ങളുടെ എണ്ണത്തിലും ഒപ്പം നില്‍ക്കുന്നവരെ പിന്നില്‍ നിന്ന് കുത്തുന്നതിലുമെല്ലാം നായിഡു തന്നെക്കാള്‍ ബഹുദൂരം മുന്നിലാണെന്നും മോദി പരിഹസിച്ചു. എന്‍ടിആറിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡുവെന്നും മോദി തുറന്നടിച്ചു.

ടിഡിപി എന്‍ഡിഎ വിട്ടതിന് ശേഷം ഇതാദ്യമായാണ് മോദി ആന്ധ്രപ്രദേശ് സന്ദര്‍ശിക്കുന്നത്. അതിനിടെ മോദിയുടെ വരവിനെതിരെ ആന്ധ്രയുടെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.




Keywords: Andhra Pradesh, National, News, Narendra Modi, Prime Minister, Politics, BJP, Chandrababu Naidu 'senior' to me in backstabbing, switching sides: PM Modi in Guntur 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?