വടിവാളുമേന്തി ഇരട്ടക്കൊലക്കേസ് പ്രതികളുടെ ടിക് ടോക്; വീഡിയോ പുറത്തായി

കാസര്‍കോട്: (www.kasargodvartha.com 22.02.2019) വടിവാളുമേന്തി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ നടത്തിയ ടിക് ടോക് വീഡിയോ പുറത്തായി. അറസ്റ്റിലായ സി ജെ സജി, ജി ഗിജിന്‍ എന്നിവര്‍ നടത്തിയ ടിക് ടോക് വീഡിയോയാണ് പുറത്തായിരിക്കുന്നത്. വടിവാളുമേന്തി പശ്ചാത്തല സംഗീതം കൂടി ചേര്‍ത്ത് നൃത്തം ചെയ്യുന്ന ടിക് ടോക് വീഡിയോ സംഘം വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി വെക്കുകയും ചെയ്തിരുന്നു.

സജിയുടെ എച്ചിലടുക്കത്തെ കട ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അക്രമികള്‍ കത്തിച്ചിരുന്നു. ഈ കടയില്‍ നിന്ന് വടിവാളുമായി പുറത്തേക്കു വരുന്ന സജി വാള്‍ എതിര്‍വശത്തു നില്‍ക്കുന്ന ഗിജിന് എറിഞ്ഞു കൊടുക്കുന്നതും തുടര്‍ന്ന് ഇരുവരും കാറില്‍ കയറുന്നതുമാണ്  ദൃശ്യത്തിലുള്ളത്. സി പി എമ്മിന്റെ പ്രാദേശിക കമ്മിറ്റി ഓഫീസിനു സമീപത്താണ് ഈ കട പ്രവര്‍ത്തിക്കുന്നത്.

ഏതാനും ദിവസം മുമ്പ് കടയുടെ പുറകില്‍ നിന്ന് വടിവാള്‍ പിടിച്ചെടുത്തിരുന്നു. അന്ന് പോലീസ് കേസ് ഒതുക്കിത്തീര്‍ത്തതായാണ് ആക്ഷേപം.

WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Video, Top-Headlines, Murder, Crime, Trending, Periya double murder; accused Tik Tok video goes viral
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?