ബി ജെ പിയെ കുറിച്ച് ഒടുവില്‍ ആ സത്യം ഒ രാജഗോപാല്‍ തന്നെ പറഞ്ഞു

തിരുവനന്തപുരം: (www.kvartha.com 05.02.2019) ബി ജെ പിയെ കുറിച്ചുള്ള ആ സത്യം തുറന്നുപറഞ്ഞ് ഒ രാജഗോപാല്‍ എം എല്‍ എ. ബി.ജെ.പി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തിലെത്തില്ലെന്നാണ് രാജഗോപാല്‍ എം.എല്‍.എ പറഞ്ഞ ആ സത്യം. നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എം.എല്‍.എയുടെ ഈ പരാമര്‍ശം.

കഴിഞ്ഞ ദിവസം മകരജ്യോതി തെളിയിക്കുന്ന വിഷയം ഒ രാജഗോപാല്‍ സഭയില്‍ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ശശി തരൂര്‍ എം.പി ആരോപിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിനിടെയാണ് ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് തിരിച്ചു കൊടുക്കണമെന്ന ആവശ്യവുമായി ഒ രാജഗോപാല്‍ എത്തിയത്.

O Rajagopal about BJP, Thiruvananthapuram, News, BJP, Politics, O Rajagopal, MLA, Allegation, Kerala.

നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് രാജഗോപാല്‍ ഇക്കാര്യം ഉന്നയിച്ചത്. മികരവിളക്ക് ചിലര്‍ കൊളുത്തുന്നുവെന്നത് സത്യമെന്നും പരമ്പരാഗതമായി ആദിവാസികള്‍ ചെയ്തുവന്ന ഈ ചടങ്ങ് പിന്നീട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്കിനൊപ്പം തേന്‍ അഭിഷേകം നടത്താനും അനുവദിക്കണമെന്ന മലയരയരുടെ ആവശ്യത്തോട് പക്ഷേ രാജഗോപാലിന് വ്യത്യസ്ത നിലപാടാണുളളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: O Rajagopal about BJP, Thiruvananthapuram, News, BJP, Politics, O Rajagopal, MLA, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?