മാലിന്യ കൂമ്പാരങ്ങള്‍ക്ക് തീപിടിക്കുന്നത് ഇത് നാലാം തവണ; കൊച്ചി നഗരം പുകയാല്‍ മൂടുന്നു
കൊച്ചി: (www.kvartha.com 23.02.2019) കൊച്ചിയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ നാല് തവണയാണ് മാലിന്യ കൂമ്പാരങ്ങള്‍ക്ക് തീ പിടിക്കുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് ഇപ്പോള്‍ കൊച്ചി നഗരത്തില്‍ പലയിടത്തും പുക വ്യാപകമായി പടരുന്നു. പുകയ്‌ക്കൊപ്പം ഉണ്ടാകുന്ന രൂക്ഷഗന്ധം ജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കി. അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈന്‍ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്.
ഇന്നലെ വൈകിട്ടാണ് ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യ പ്രദേശത്ത് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന എത്തിയെങ്കിലും പൂര്‍ണമായും തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വൈറ്റില, കടവന്ത്ര, മരട്, പനമ്പിളളി നഗര്‍, ഇളംകുളം തുടങ്ങിയ പ്രദേശങ്ങളിലാണ് പുക വ്യാപിച്ചിരിക്കുന്നത്.

പുകയെ തുടര്‍ന്ന് ആളുകള്‍ക്ക് കണ്ണെരിച്ചിലും ശരീര അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. അസ്വാഭാവികമായി തീ പടര്‍ന്നത് കൊണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് എത്തിക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു.
തീ പടരുന്ന ഭാഗങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്ത് തീ അണയ്ക്കാന്‍ സാധാരണ ഉപയോഗിക്കുന്ന മണ്ണുമാന്തികള്‍ എത്തിക്കാനും സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് മേയറുടെ ആവശ്യം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് മാലിന്യ കൂമ്പാരങ്ങള്‍ക്ക് തീ പിടിത്തം ഉണ്ടായതെങ്കിലും ഇത്തവണ വലിയ തീപിടുത്തമാണ് സംഭവിച്ചിരിക്കുന്നത്.

അടിക്കടി ഉണ്ടാകുന്ന തീപിടുത്തം ആസൂത്രിതമായി ആരെങ്കിലും ചെയ്യുന്നതാണോ എന്ന സംശയത്തെ തുടര്‍ന്ന് മേയര്‍ സൗമിനി ജയന്‍ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നാല് ഭാഗത്ത് നിന്ന് ഒരേസമയം തീപടരുന്നത് സംശയിക്കണമെന്നും മേയര്‍ വ്യക്തമാക്കി.
Keywords: kochi; fire breaks out at Brahmapuram waste management plant, Kochi, News, Kerala, Fire, Waste Dumb, Smoking, Enquiry.

Powered by Info News For You

Comments
Post a Comment