എന്റെ ശരീരം ഇനി റിപ്പയര്‍ ചെയ്യാന്‍ പോലും കൊള്ളില്ല; വേദനയോടെ സ്‌കീയിങ്ങ് ലോക ചാമ്പ്യന്‍ ലിന്‍ഡ്‌സെ വോണ്‍

ലണ്ടന്‍: (www.kvartha.com 03.02.2019) ഞാന്‍ ആകെ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഇനി എന്റെ ശരീരം എടുത്താല്‍ അത് റിപ്പയര്‍ ചെയ്തു നന്നാക്കി എടുക്കാന്‍ പോലും കഴിയില്ല. വളരെ വേദനയോടെ കായിക രംഗത്തുനിന്നും വിടപറയുവാന്‍ മാത്രമെ എനിക്ക് ഇനി കഴിയൂ. സ്‌കീയിങ്ങിലെ ലോക ചാമ്പ്യന്‍ ലിന്‍ഡ്‌സെ വോണ്‍ തുടരെ സംഭവിച്ച പരുക്കുകളെ തുടര്‍ന്നു വിരമിച്ചു.

സ്വീഡനില്‍ ഈ മാസം നടക്കന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിനുശേഷം വിരമിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ 34 കാരി. മൂന്നു ഒളിമ്പിക്‌സ് മെഡലുകളും 82 ഓളം ലോകകപ്പുകളും ലിന്‍ഡ്‌സെ വോണിന്റെ പേരിലുണ്ട്. 2010ല്‍ വാന്‍കൂവറില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ ഈ അമേരിക്കക്കാരി സ്വര്‍ണം നേടിയിരുന്നു.

സ്വീഡനില്‍ ഇഷ്ട ഇനമായ ഡൗണ്‍ഹില്ലിലും സൂപ്പര്‍ ജിയിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ അതിനിടയിലാണ് കാല്‍മുട്ടിലെ വേദന സഹിക്കാനാവാത്ത നിലയിലായത്. സ്‌കീയിങ്ങ് ഇതിഹാസം ഇന്‍ഗ്മര്‍ സ്‌റ്റെന്‍മാര്‍ക്കിന്റെ 86 ലോകകപ്പുകളുടെ റെക്കോര്‍ഡ് ലിന്‍ഡ്‌സെ തിരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു സ്‌കീയിങ്ങ് ലോകം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: My body is not even repaired; Skiing World Champion Lindsay Warne, London, World, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?