പെരിയ ഇരട്ടക്കൊല: വകതിരിവില്ലെങ്കില്‍ തിരുത്തണമെന്ന് സിപിഎമ്മിനോട് റവന്യൂ മന്ത്രി; പരോക്ഷ വിമര്‍ശനം

കാസര്‍കോട്:(www.kvartha.com 18/02/2019) കാസര്‍കോട് പെരിയ കല്യോട്ടെ ഇരട്ടക്കൊലയില്‍ വിമര്‍ശനവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. വകതിരിവില്ലെങ്കില്‍ തിരുത്തണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇ ചന്ദ്രശേഖരന്റെ പ്രസ്താവന.

News, Kasaragod, Kerala, Minister, CPM, Murder, E Chandrashekharan on Periya Twin murder

എവിടെയാണോ വകതിരിവില്ലായ്മ ഉണ്ടായത് അവിടെ തിരുത്തല്‍ വേണം. വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവര്‍ക്കും അറിയാം. റവന്യൂ മന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമെന്നും പ്രദേശത്ത് നേരത്തെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിക്കൊണ്ട് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശ് (24), ശരത് ലാല്‍ (21) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Minister, CPM, Murder, E Chandrashekharan on Periya Twin murder 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?