ഗാന്ധി വധം പുനസൃഷ്ടിച്ച് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ഹിന്ദു മഹാസഭ നേതാവ് അറസ്റ്റില്‍


ന്യൂഡല്‍ഹി (www.evisionnews.co): ഗാന്ധി വധം പുനസൃഷ്ടിച്ച് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി അറസ്റ്റില്‍. മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് രാജ്യത്തെ വെല്ലുവിളിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. അലിഗഡിലെ താപാലില്‍നിന്നാണ് സംഭവത്തെ തുടര്‍ന്ന് ഒളിവലായിരുന്ന പൂജയെ പിടികൂടിയത്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 പേരെയാണ് യുപി പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട പ്രചരിച്ച വീഡിയയിലുണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അലിഗഡില്‍ഹിന്ദു മഹാസഭ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിലേക്ക് കളിത്തോക്കുകൊണ്ട് വെടിയുതിര്‍ത്തത്. വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി മധുര വിതരണവും നടത്തി. ഹിന്ദു മഹാസഭ പരസ്യമായി രക്തസാക്ഷി ദിനത്തില്‍ ഇന്ത്യ വിരുദ്ധ നടപടികള്‍ കൈക്കൊളളുന്നത് ഇതാദ്യമല്ല. നേരത്തെ മധുരം നല്‍കിയും ഡ്രം മുഴക്കിയും ഡാന്‍സ് കളിച്ചും ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു. നാഥുറാം ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?