ഹെഡ് പോസ്റ്റോഫീസില്‍ സിഗ്നല്‍ ടവര്‍ ശരിയാക്കുന്നതിനിടെ തൂണ്‍ ഒടിഞ്ഞ് ഹൈടെന്‍ഷന്‍ ലൈനിലേക്ക് വീണു ടെക്‌നീഷ്യന് അതീവഗുരുതരം, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആക്ഷേപം
കാസര്‍കോട്: (www.kasargodvartha.com 16.02.2019) ഹെഡ് പോസ്റ്റോഫീസില്‍ സിഗ്നല്‍ ടവര്‍ ശരിയാക്കുന്നതിനിടെ തൂണ്‍ ഒടിഞ്ഞ് ഹൈടെന്‍ഷന്‍ ലൈനിലേക്ക് വീണു പരിക്കേറ്റ ടെക്‌നീഷ്യന്‍ അതീവഗുരുതരാവസ്ഥയില്‍. തമിഴ്‌നാട് തിരുമല സ്വദേശി ശശികുമാറി(19) നാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടം.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഹെഡ് പോസ്റ്റോഫീസിലെ നെറ്റ് വര്‍ക്ക് സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലുള്ള ടവറില്‍ കയറി തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കെ തൂണ്‍ ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതിനിടയില്‍ യുവാവ് തൊട്ടടുത്ത ഹൈടെന്‍ഷന്‍ വൈദ്യുത കമ്പിയുടെ മുകളിലേക്ക് വീഴുകയും ഷോക്കേറ്റ് താഴേക്ക് പതിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവരും പരിസരത്തുണ്ടായിരുന്നവരും ചേര്‍ന്ന് യുവാവിനെ ആദ്യം കാസര്‍കോട് ജനറലാശുപത്രിയിലും പിന്നീട്് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും നില അതീവഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ശശികുമാര്‍ ജോലിയിലേര്‍പ്പെട്ടതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ ടെക്‌നീഷ്യനാണ് യുവാവ്.
Keywords: Kerala, Kasaragod, news, Post Office, Injured, Electricity, hospital, Technician electrocuted and hospitalized
Powered by Info News For You

Comments
Post a Comment