ഉമ്മന്‍ചാണ്ടിയെ കണ്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ പിതാവ്; കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ക്കു മുന്നില്‍ ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ വികാരാധീനനായി എഐസിസി ജനറല്‍ സെക്രട്ടറി

പെരിയ: (www.kvartha.com 20.02.2019) കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി. കല്യോട്ട് ഇരുവരെയും സംസ്‌കരിച്ച സ്ഥലത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി കൃപേഷിന്റെ വീട്ടിലെത്തിയത്.

കൃപേഷിന്റെ അച്ഛന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ക്കു മുന്നില്‍ ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ കണ്ടതോടെ കൃപേഷിന്റെ അച്ഛന്‍ വികാരാധീനനായി കൈപിടിച്ച് പൊട്ടിക്കരഞ്ഞു.

Oommen Chandy visits Kripesh house, Visit, News, Murder, Crime, Criminal Case, Oommen Chandy, Politics, Trending, Kerala

യുവാക്കളുടെ കൊലയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കാസര്‍കോട് ബി സി റോഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉപവാസം നടത്തുകയാണ്. അതിന്റെ ഭാഗമായി ജില്ലയില്‍ എത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി കൃപേഷിന്റെ വീട് സന്ദര്‍ശിച്ചത്.


Keywords: Oommen Chandy visits Kripesh house, Visit, News, Murder, Crime, Criminal Case, Oommen Chandy, Politics, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?