വാട്ടര്‍ കിയോസ്‌കുകള്‍ നോക്കുകുത്തിയായി; വെള്ളമില്ലെങ്കില്‍ ടാങ്ക് എടുത്തുമാറ്റണമെന്ന് സ്ഥലം ഉടമകള്‍
ചങ്ങനാശേരി: (www.kvartha.com 21.02.2019) കോട്ടയം ജില്ലയില്‍ ഏറ്റവും ആദ്യം വരള്‍ച്ച ബാധിക്കുന്ന ഗ്രാമപഞ്ചായത്താണ് കുറിച്ചി. പടിഞ്ഞാറേ കുറിച്ചിയില്‍ തോടുകളും കുളങ്ങളും ഉണ്ടെങ്കിലും കുടിവെള്ളം കിട്ടാക്കനിയാണ്. കുറിച്ചിയുടെ കിഴക്കന്‍പ്രദേശമായ ഇത്തിത്താനത്ത് ജലശ്രോതസ്സുകള്‍ കുറവാണ്.
ഇതുമൂലം കടിവെള്ളക്ഷാമം രൂക്ഷമാകുന്നതോടൊപ്പം ജലനിധി പദ്ധതികളും അവതാളത്തിലായി. കുറിച്ചിയിലെ ജലദൗര്‍ലഭ്യത്തിന് തെല്ലൊരാശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം കുറിച്ചി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചത്. ഒരു ടാങ്ക് സ്ഥാപിക്കുന്നതിന് അരലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. ഇത്തരം ടാങ്കുകളുടെ ദീര്‍ഘകാലത്തെ സുരക്ഷിതത്വത്തിനായി എപ്പോഴും അരടാങ്ക് വെള്ളമെങ്കിലും ടാങ്കില്‍ സൂക്ഷിക്കണമെന്നാണ് വിദഗ്ദ നിര്‍ദ്ദേശം.
എന്നാല്‍ നാളിതുവരെയായി ഒരു തുള്ളി വെള്ളം പോലും ടാങ്കില്‍ നിറയ്ക്കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറായിട്ടില്ല. ഇതേ കുറിച്ച് വാര്‍ഡ് മെമ്പര്‍മാരോട് ചോദിച്ചാല്‍ ടാങ്കില്‍ വെള്ളം നിറയ്‌ക്കേണ്ട ഉത്തരവാദിത്വം ജില്ലാ കലക്ടര്‍ക്കാണെന്ന മറുപടിയാണ് ലഭിക്കുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് പലരും കണ്ണായ സ്ഥലം ടാങ്ക് സ്ഥാപിക്കാനായി വിട്ടുകൊടുത്തത്.

മൂന്നും നാലും സെന്റ് സ്ഥലം മാത്രമുള്ളവര്‍ വരെ ടാങ്കിനായി സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. ഭരണസമിതിയുടെ പിടിപ്പുകേടുമൂലം തങ്ങളുടെ സ്ഥലം വൃഥാവിലായെന്നും ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ വാട്ടര്‍ടാങ്ക് എടുത്തുമാറ്റണമെന്നും സ്ഥലം വിട്ടുകൊടുത്തവര്‍ പറയുന്നു. അതേസമയം വാര്‍ഡുമെമ്പര്‍മാരുടെയും ഓഡിറ്ററുടെയും സംയുക്തയോഗത്തില്‍ പഞ്ചായത്തിന്റെ തനതുഫണ്ട് ഉപയോഗിച്ച് ടാങ്കില്‍ ജലം നിറയ്ക്കാന്‍ നിര്‍ദേശമുണ്ടായി.
വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പണം ലഭിക്കുമ്പോള്‍ ആ തുക തനതുഫണ്ടിലേക്ക് തിരിച്ചെടുക്കാവുന്നതാണെന്നും നിര്‍ദേശം ലഭിച്ചതായി പ്രതിപക്ഷ മെമ്പര്‍മാര്‍ പറയുന്നു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ഭരണസമിതി തയ്യാറാകണമെന്നും അതിനായി ജില്ലാ ഭരണകൂടത്തിന്റെ സഹായം ലഭ്യമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chanaganacherry WATER KIOSK issue, News, Water, Drinking Water, Protection, Kerala.

Powered by Info News For You

Comments
Post a Comment