സ്‌കൂളിലെക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പോലിസ് സ്‌റ്റേഷനില്‍, വീട്ടുക്കാരറിയാതെ പോയത് വിനോദയാത്രയ്ക്ക്
എറണാകുളം: (www.kasargodvartha.com 06/02/2019) എടപ്പാളില്‍ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍ക്കുട്ടികളെ പോലിസും നാട്ടുകാരും ഇടപെട്ട് വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. താനാളൂര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് എടപ്പാളിലെ പെട്രോള്‍ ബങ്കില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. പെട്രോള്‍ ബങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലിസ് സ്ഥലത്തെത്തി കുട്ടികളെ സ്റ്റേഷനിലെത്തിച്ചു.
തുടര്‍ന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ വീട്ടുക്കാര്‍ അറിയാതെ വിനോദയാത്രയ്ക്ക് പുറപ്പെട്ടതാണെന്ന് മനസിലായി. ഇതേസമയം വിദ്യാലയത്തില്‍ കാണാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ എടപ്പാളില്‍ ഇറങ്ങിയതായി മനസ്സിലാക്കി. പിന്നീട് രക്ഷിതാക്കള്‍ പോലിസ് സ്റ്റേഷനിലെത്തി കുട്ടികളെ കൊണ്ടുപോയി.
എല്ലാവരും ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. സമീപത്തെ എ ടി എം കൗണ്ടറില്‍ക്കയറി ഡ്രസ് മാറിയാണ് ആതിരപ്പള്ളിയിലേക്ക് പോവാന്‍ സംഘം തയ്യാറെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Police, Police-station, Student, Parents, Missing student found in police station

Powered by Info News For You

Comments
Post a Comment