പെരിയ ഇരട്ടക്കൊല: പോലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് വസ്ത്രവും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നത് സി പി എം നേതാക്കള്‍
കാസര്‍കോട്: (www.kasargodvartha.com 25.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് വസ്ത്രവും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നത് സി പി എം പ്രദേശിക നേതാക്കളാണെന്ന വിവരം പുറത്തു വന്നു. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതി പീതാംബരന്‍, സജി ജോര്‍ജ് എന്നിവര്‍ക്ക് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ആവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുത്തത് പാര്‍ട്ടി ഉദുമ ഏരിയയിലെ മൂന്നു നേതാക്കള്‍ ചേര്‍ന്നാണ്.
കൊലക്കേസ് പ്രതികളെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി ഉന്നത നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് വസ്ത്രവും ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കുന്നത് ഇപ്പോഴും പാര്‍ട്ടി ഏരിയാ നേതാക്കളുള്‍പെടെയുള്ളവരാണ്. സ്റ്റേഷനിലെത്തി പ്രതികളുമായി നേതാക്കള്‍ സംസാരിക്കുന്നുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ചോദ്യം ചെയ്യാന്‍ കാസര്‍കോട് വിളിക്കുന്ന സമയമൊഴികെ പ്രതികള്‍ മുഴുവന്‍ സമയവും ബേക്കല്‍ സ്റ്റേഷനിലാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Police, custody, Periya, Murder, Top-Headlines, Trending, Periya double murder; Cloths and Food for accused by Party leaders
Keywords: Kasaragod, Kerala, news, CPM, Police, custody, Periya, Murder, Top-Headlines, Trending, Periya double murder; Cloths and Food for accused by Party leaders
Powered by Info News For You

Comments
Post a Comment