വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൃത്യം നിര്‍വഹിച്ചത് കഞ്ചാവ് ലഹരിയിലെന്ന്
കാസര്‍കോട് (www.evisionnews.co): ഇരട്ട കൊലപാതകത്തില്‍ യുവാക്കളെ വെട്ടിയത് താനെന്ന് സി.പി.എം നേതാവ് എ. പീതാംബരന്റെ മൊഴി. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും പീതാംബരന്‍ മൊഴി നല്‍കി. അതേസമയം പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ. പീതാംബരനെ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.
Powered by Info News For You

Comments
Post a Comment