ഭാര്യയെ സംശയം: മര്‍ദിച്ച ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്

പരിയാരം: (www.kasargodvartha.com 09.02.2019) ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയിച്ച് മര്‍ദിക്കുകയും വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. പരിയാരം സ്റ്റേഷന്‍ പരിധിയിലെ ആലക്കോട് പറോട്ടിയിലെ ചിറ്റാരിക്കാരത്തി ജാനകി (55) ന്റെ പരാതിയിലാണ് ഭര്‍ത്താവ് പുതിയപുരയില്‍ പത്മനാഭനെതിരെ പരിയാരം പോലീസ് കേസെടുത്തത്.
Complaint lodged by wife, Kannur, Kerala, News, Housewife, Murder-attempt, Husband, Case.

ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. പത്മനാഭന്‍ മുഖത്തും ദേഹത്തും മര്‍ദിക്കുകയും കഴുത്തിന് പിടിച്ച് കത്തി കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ജാനകി പരാതിയില്‍ വ്യക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Complaint lodged by wife, Kannur, Kerala, News, Housewife, Murder-attempt, Husband, Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?