സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

ചെന്നൈ: (www.kvartha.com 12.02.2019) സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തി. ബാലമുരുകന്‍ എന്ന യുവാവ് ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സിലാണ് രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച സെല്ലായ്യൂരിലെ ചോപ്പ് ആന്റ് സ്റ്റിക്‌സ് ചൈനീസ് റെസ്‌റ്റോറന്റില്‍ നിന്നും ബാലമുരുകന്‍ ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സിലാണ് ബാന്‍ഡേജ് കണ്ടെത്തിയത്.

ന്യൂഡില്‍സ് തുറന്നപ്പോള്‍ തന്നെ ഛര്‍ദിക്കുകയാണ് ചെയ്തതെന്ന് ബാലമുരുകന്‍ പറയുന്നു. തുടര്‍ന്ന് ന്യൂഡില്‍സ് മാറ്റി തരാന്‍ റെസ്‌റ്റോറന്റില്‍ വിളിച്ചെങ്കിലും മാറ്റിത്തരില്ലെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഭക്ഷണം മാറ്റി തന്നില്ലെങ്കില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പണം തിരികെ നല്‍കാമെന്ന് റെസ്‌റ്റോറന്റിന്റെ അസി.മാനേജര്‍ പറഞ്ഞതായും ബാലമുരുകന്റെ പോസ്റ്റില്‍ പറയുന്നു.

Chennai man finds blood-stained bandage in food delivered from Swiggy, chennai, News, Complaint, Food, Hotel, National

അതേസമയം പാക്കിംഗ് സെക്ഷനില്‍ നില്‍ക്കുന്ന ഒരാളുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ടെന്നും അയാളില്‍ നിന്നും പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും അസി.മാനേജര്‍ പറഞ്ഞതായി ബാലമുരുകന്‍ പറയുന്നു. ഹോട്ടലുകളില്‍ പാചകം ചെയ്യുന്നവര്‍ കൈയ്യില്‍ ഗ്ലൗസ് ഉപയോഗിക്കണം. മുറിവേറ്റ കൈ കൊണ്ട് പാചകം ചെയ്യുമ്പോള്‍ അണുബാധവരാമെന്നും ഇത് ഹോട്ടല്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണെന്നും ബാലമുരുകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai man finds blood-stained bandage in food delivered from Swiggy, chennai, News, Complaint, Food, Hotel, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?