രാഷ്ട്രീയത്തില്‍ ആദ്യാക്ഷരമുള്ള ഏതെങ്കിലുമൊരു കൂട്ടര്‍ ഇങ്ങനെ കാണിക്കുമോ? കാസര്‍കോട്ടെ ഇരട്ടക്കൊലയെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി; പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പിണറായി

തിരുവനന്തപുരം: (www.kvartha.com 19.02.2019) കാസര്‍കോട്ടെ പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തില്‍ ആദ്യാക്ഷരമുള്ള ഏതെങ്കിലുമൊരു കൂട്ടര്‍ ഈ അവസരത്തില്‍ ഇങ്ങനെ കാണിക്കുമോയെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും അതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയച്ചു.

അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന പാര്‍ട്ടിയല്ല സി.പി.എം. മറിച്ച് ഒരുപാട് വേദന അനുഭവിക്കേണ്ടി വന്ന പാര്‍ട്ടിയാണ്. കടിച്ചമര്‍ത്തുന്ന വേദനയോടെ പാര്‍ട്ടിക്ക് പലതും നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 Pinarayi Vijayan condemns Congress workers' murder, Thiruvananthapuram, News, Kerala, Politics, Congress, Pinarayi vijayan, Police, CPM, Murder

അതേസമയം പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു. കേരള വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലെ പൂക്കോട് കേന്ദ്രത്തില്‍ താല്‍കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. കൂടാതെ വസന്തകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാനും വീടു വച്ചു നല്‍കാനും തീരുമാനമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi Vijayan condemns Congress workers' murder, Thiruvananthapuram, News, Kerala, Politics, Congress, Pinarayi vijayan, Police, CPM, Murder.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?