അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

ആദൂര്‍: (www.kasargodvartha.com 17.02.2019) അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരനെ പോലീസ് അറസ്റ്റു ചെയ്തു. കാറഡുക്ക പതിമൂന്നാം മൈലിലെ ഷെയ്ഖ് അബ്ദുല്‍ കരീമിനെ (70)യാണ് ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്‌റ്റേഷന്‍ പരിധിയിലെ 10 വയസുകാരിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനശ്രമത്തിനിരയായത്.

കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ കരീം കാറില്‍ കയറ്റുകയായിരുന്നു. പിതാവിന്റെ സുഹൃത്തായതിനാല്‍ കുട്ടി കാറില്‍ കയറി. കുറച്ച് ദൂരം മുന്നോട്ടുപോയ ശേഷം കാര്‍ നിര്‍ത്തി അതില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ സമീപത്തെ വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയാണ് സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Crime, Molestation, Molestation case accused remanded
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?