പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബൈയിലെത്തിച്ച് ഫ് ളാറ്റില്‍ താമസിപ്പിച്ച് പെണ്‍വാണിഭം; ബംഗ്ലാദേശ് പൗരനെതിരെയുള്ള കേസ് കോടതിയില്‍; ആള്‍മാറാട്ടം നടത്തി പെണ്‍കുട്ടിയെ രക്ഷിച്ചത് ദുബൈ പോലീസ്

ദുബൈ: (www.kvartha.com 02.02.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബൈയിലെത്തിച്ച് ഫ് ളാറ്റില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിവന്ന ബംഗ്ലാദേശ് പൗരനെതിരെയുള്ള കേസ് കോടതിയില്‍. ഇയാളില്‍ നിന്നും ആള്‍മാറാട്ടം നടത്തി പെണ്‍കുട്ടിയെ രക്ഷിച്ച് ദുബൈ പോലീസ് വീണ്ടും മാതൃകയായി.

44 വയസ്സുള്ള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും പോലീസ് കേസെടുത്തു. ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരു ഫ് ളാറ്റില്‍ നിന്നാണ് ദുബൈ പോലീസിന്റെ രഹസ്യസംഘം രക്ഷിച്ചത്. എന്നാല്‍ മനുഷ്യക്കടത്ത്, പെണ്‍വാണിഭം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ നിഷേധിച്ചു.

18 year old trapped into immoral racket in Dubai, Dubai, News, Case, Molestation, Police, Arrested, Visa, Court, Gulf, World

ജോലി വാഗ്ദാനം ചെയ്ത് ദുബൈയിലെത്തിച്ച പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയും ചൈനീസ് യുവതിയുമായി ചേര്‍ന്ന് ഫ് ളാറ്റില്‍ പെണ്‍വാണിഭം നടത്തുകയുമായിരുന്നുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. ഫ് ളാറ്റില്‍ എത്തുന്ന പുരുഷന്‍മാരില്‍ നിന്നും 100 ദിര്‍ഹം വാങ്ങിയാണ് ഇടപാട് നടത്തിയിരുന്നത്. അല്‍ ഖ്വായിസിലെ ഈ മേഖലയില്‍ ദുബൈ പോലീസിന്റെ രഹസ്യ സംഘം സെപ്തംബര്‍ 23നാണ് റെയ്ഡ് നടത്തിയത്.

പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ 2018 ഫെബ്രുവരിയില്‍ വിസിറ്റിങ് വിസയിലാണ് തന്നെ നാട്ടില്‍ നിന്നും കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. 'പണത്തിന് അത്യാവശ്യം ഉള്ളതിനാലാണ് ജോലിക്കായി ഇങ്ങോട്ട് വന്നത്. എന്നാല്‍, പെണ്‍വാണിഭമായിരുന്നു ജോലി. തനിക്ക് 17 വയസ്സാണ് പ്രായമെന്ന് പ്രതിയോട് പറഞ്ഞിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ടിലെ വയസ്സ് തിരുത്തി 25 എന്നാക്കിയെന്നും' പെണ്‍കുട്ടി പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നും പെണ്‍കുട്ടിയേയും കൊണ്ട് പ്രതി നേരെ ഫ് ളാറ്റിലേക്കാണ് പോയത്. അവിടെ വച്ച് പീഡനത്തിന് ഇരയാക്കി. പിന്നീട് തന്നോട് ഇപ്പോള്‍ നീ ജോലി ചെയ്യാന്‍ തയാറായെന്നും ദിവസവും 4-5 പുരുഷന്‍മാര്‍ ഇതുപോലെ വരുമെന്നും അയാള്‍ പറഞ്ഞുവെന്നും പെണ്‍കുട്ടി പറഞ്ഞു. 1500 ദിര്‍ഹം എല്ലാ മാസവും നാട്ടിലുള്ള മാതാവിന് അയച്ചുകൊടുക്കുമായിരുന്നു. പ്രതി താനുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

തന്റെ ബന്ധുവില്‍ നിന്നാണ് ജോലിക്കാര്യം അറിഞ്ഞതെന്നും കുടുംബത്തെ സഹായിക്കാനാണ് ദുബൈയിലേക്ക് വന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രതിയായ വ്യക്തിയാണ് ദുബൈയിലേക്ക് പോകാന്‍ ആവശ്യമായ സഹായം ചെയ്തത്. പാസ്‌പോര്‍ട്ടിലെ വയസ്സ് തിരുത്തിയതും ഇയാള്‍ തന്നെയെന്നും പോലീസ് പറഞ്ഞു. കേസില്‍ വാദം ഈമാസം 20ന് വീണ്ടും നടക്കും.

18 വയസ്സുള്ള പെണ്‍കുട്ടി അല്‍ ഖ്വാസിസിലെ ഫ് ളാറ്റില്‍ ചൂഷണം നേരിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ആവശ്യക്കാരന്‍ എന്ന വ്യാജേന അവിടേക്ക് അയക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

200 ദിര്‍ഹവുമായി ഫ് ളാറ്റില്‍ എത്തിയ രഹസ്യ പോലീസ് തനിക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് വേണ്ടതെന്ന് പറഞ്ഞു. തുടര്‍ന്ന് പണം നല്‍കിയ ശേഷം രഹസ്യ പോലീസിന് പെണ്‍കുട്ടിയെ കൈമാറി. ഈ സമയം മറ്റുള്ളവര്‍ക്ക് സിഗ്‌നല്‍ നല്‍കുകയും പെണ്‍കുട്ടിയെ രക്ഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മൂന്നു മുറികളുള്ള ഫ് ളാറ്റായിരുന്നു അത്. വാതിലിനു മേല്‍ ഒരു ചെറിയ ക്യാമറയും സ്ഥാപിച്ചിരുന്നു. ഈ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 18 year old trapped into immoral racket in Dubai, Dubai, News, Case, Molestation, Police, Arrested, Visa, Court, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?