പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് സംഘം കല്യോട്ടെത്തി, അന്വേഷണം തുടരുന്നു

കാസര്‍കോട്: (www.kasargodvartha.com 26.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ കൊലപ്പെടുത്തിയ കേസ് ഏറ്റെടുത്ത ശേഷം ക്രൈബ്രാഞ്ച് സംഘം ആദ്യമായി പെരിയ കല്യോട്ടെത്തി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രദീപിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കല്യോട്ടെത്തിയിരിക്കുന്നത്. ശരത്ത് വെട്ടേറ്റ് വീണ സ്ഥലവും കൃപേഷ് വെട്ടേറ്റ് വീണു കിടന്ന സ്ഥലവും തമ്മിലുള്ള അകലവും മറ്റും ക്രൈംബ്രാഞ്ച് പരിശോധിച്ചു. വെട്ടേറ്റ സ്ഥലത്തു നിന്നും 50 മീറ്റര്‍ അകലെ വെച്ചാണ് കൃപേഷിന്റെ പഴ്‌സ് കണ്ടെത്തിയത്. അവിടെ നിന്നും 150 മീറ്റര്‍ അകലെയാണ് യുവാവ് വെട്ടേറ്റ് വീണു കിടന്നത്.


വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കുന്നത്. രണ്ടു ദിവസം മുമ്പു തന്നെ ക്രൈംബ്രാഞ്ച് സംഘം കാസര്‍കോട്ടെത്തി കേസ് ഡയറികളും മറ്റും പരിശോധിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തും ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും കാസര്‍കോട്ടെത്തുമെന്നും വിവരമുണ്ട്. ഇരുവരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളുടെ പരാതി കേള്‍ക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime branch, Periya, Trending, Periya double murder; Crime branch investigation started
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?