സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ കേരളീയ സമൂഹത്തിന് പ്രത്യാശ നല്‍കി: മുഖ്യമന്ത്രി
കാസര്‍കോട്: (www.kasargodvartha.com 22.02.2019) ആയിരം ദിവസങ്ങള്‍ക്ക് മുമ്പ് സ്വപ്നം പോലും കാണുവാന്‍ കഴിയാതിരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളീയ സമൂഹം അസാധ്യമെന്നു കരുതിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കി സംസ്ഥാനത്തെ വികസന മുന്നേറ്റത്തിലേക്ക് നയിക്കാന്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ കൊണ്ട് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നടക്കുന്ന ഉല്‍പന്ന പ്രദര്‍ശന മേളയുടെയും 275.52 കോടി രൂപയുടെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബിയിലൂടെ ഫണ്ട് കണ്ടെത്തി ഇതിനകം തന്നെ 41,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ദേശീയപാത വികസനം നടക്കില്ലെന്ന് കരുതിയത് വളരെയധികം മുന്നോട്ട് കൊണ്ട് പോകാന്‍ നമ്മുക്ക് സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ പാതയ്ക്കും മലയോര ഹൈവേയ്ക്കും വേണ്ടി പതിനായിരം കോടി രൂപയാണ് മാറ്റി വച്ചത്. ഇത് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാതയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കും.ടൂറിസ്റ്റുകള്‍ക്കും ചരക്ക് ഗതാഗതത്തിനും 600 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ ജലപാത പ്രയോജനപ്പെടും.
കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നാലു മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സെമി ഹൈ സ്പീഡ് റെയില്‍വേ, നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായി നിര്‍മ്മിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഏറെക്കുറേ പൂര്‍ത്തീകരിക്കാനായി. പ്രളയ ദുരന്തം ചില മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സമീപ ഭാവിയില്‍ തന്നെ പദ്ധതി കേരളത്തിന് സമര്‍പ്പിക്കാന്‍ സാധിക്കും. പൊതുവിദ്യാഭ്യാസ രംഗം, ആരോഗ്യമേഖല, മാലിന്യ സംസ്‌കരണ പദ്ധതികള്‍, യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തൊഴില്‍ മേഖല തുടങ്ങിയ എല്ലാ മേഖലകളിലും ആയിരം ദിനങ്ങള്‍ക്ക് മുമ്പ് സ്വപ്നം കാണാന്‍ പറ്റാത്ത മുന്നേറ്റം കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. ആധുനിക കേരളത്തിനായുള്ള മുന്നേറ്റത്തില്‍ സമൂഹം കൈകോര്‍ക്കണം. നേരത്തേയുള്ളതും പ്രളയ ദുരന്തത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തകര്‍ന്നവയെ ഇനി തകര്‍ക്കാനാവാത്ത നിലയില്‍ പുനര്‍നിര്‍മിച്ച് നവകേരള സൃഷ്ടിക്കായി സമൂഹം കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക നീതിയിലധിഷ്ടിതമായ സര്‍വതല സ്പര്‍ശിയും സമഗ്രവുമായ വികസനം ജനങ്ങള്‍ക്ക് പകരാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരാശാ ബോധത്തിലകപ്പെട്ട സാമൂഹികാന്തരീക്ഷം മാറ്റി പൊതുസമൂഹത്തിന് പ്രതീക്ഷകള്‍ നല്‍കാനും ആയിരം ദിനം കൊണ്ട് നവകേരളം സൃഷ്ടിക്കായി നിരവധി സ്വപ്ന പദ്ധതികളും നടപ്പാക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Pinarayi-Vijayan, CM about Kerala Govt.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment