ദുബൈയില്‍ വായ്പാ തട്ടിപ്പ് നടത്തി മുങ്ങി കേരളത്തിലെത്തിയ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി

കൊച്ചി: (www.kvartha.com 16.02.2019) ദുബൈയില്‍ വായ്പാ തട്ടിപ്പ് നടത്തി മുങ്ങി കേരളത്തിലെത്തിയ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറയില്‍ നിന്നും 1.36 മില്യണ്‍ ദിര്‍ഹം (2.6 കോടി രൂപ ) മാസ്റ്റര്‍ ക്രെഡിറ്റ് ഫെസിലിറ്റിയിലൂടെ കൈക്കലാക്കി യു എ ഇ ഇമിഗ്രേഷനില്‍ യാത്രാ വിലക്ക് നിലനില്‍ക്കേ അനധികൃത മാര്‍ഗങ്ങളിലൂടെ യു എ ഇ വിട്ട് നാട്ടിലെത്തി ബിസിനസ് നടത്തുന്ന ശുകപുരം മുണ്ടേക്കാട്ട് വീട്ടില്‍ കോമുക്കുട്ടി മകന്‍ സാബിര്‍ മുണ്ടേക്കട്ടിലിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

ഈ കേസില്‍ മലപ്പുറം വട്ടംകുളം ചന്ദനപ്പറമ്പില്‍ വീട്ടില്‍ ഹാജിയുടെ മകന്‍ അബൂബക്കര്‍, തൃശൂര്‍ ചൊവ്വല്ലൂര്‍ കരയില്‍ ഹൗസില്‍ കുഞ്ഞവുട്ടി മകന്‍ നൗഷാദ് എന്നിവരും പ്രതികളാണ്. നേരത്തെ എറണാകുളം സെഷന്‍സ് കോടതിയും ഇദ്ദേഹത്തിന്റെ ജാമ്യം നിഷേധിച്ചതാണ്.

Dubai bank cheating case; High Court rejects anticipatory bail plea, Kochi, Cheating, Case, News, High Court of Kerala, Bank, Bail plea, Kerala

യു എ ഇയില്‍ 60 ക്രിമിനല്‍ കേസുകളില്‍ പോലീസും കോടതികളും പബ്ലിക് പ്രോസിക്യൂഷനും ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആളാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി എത്തിയത്. ഇദ്ദേഹത്തിനെ അറസ്റ്റു ചെയ്ത് ജാമ്യം കിട്ടിയാല്‍ ഇന്റര്‍പോള്‍ കേസുകള്‍ പ്രകാരം യു എ ഇയിലേക്ക് അയക്കേണ്ടി വരുമെന്നാണ് നിയമം അനുശാസിക്കുന്നത്.

സാബിര്‍ മുണ്ടേക്കട്ടില്‍ ഇന്നും യു എ ഇയില്‍ നിന്നും പുറത്ത് പോയിട്ടില്ല എന്ന യു എ ഇ ഇമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം ചേര്‍ക്കുന്നു. 09/02/2016ല്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ യു എ ഇയില്‍ ഇറങ്ങിയ സാബിര്‍ ഇതുവരെ യു എ ഇയില്‍ നിന്നും പുറത്ത് പോയിട്ടില്ല എന്ന് വ്യക്തമാകുന്നു. നാളെ ഇന്ത്യയില്‍ എന്തു കുറ്റം ചെയ്താലും ഇയാള്‍ യു എ ഇയില്‍നിന്നും പുറത്ത് പോയിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കേസില്‍ നിന്നും രക്ഷപെട്ടാലും അത്ഭുതം ഒന്നും പറയാനില്ല.

അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലയുടെ സഹായം ഇതിനായി കിട്ടാതെ യു എ ഇയില്‍ നിന്നും പുറത്തു കടക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത വിധം ആണ് യു എ ഇ ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍.

യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബാങ്ക് ഓഫ് റാസ് അല്‍ ഖൈമയില്‍ നിന്നും 1.7 മില്യണ്‍ ദിര്‍ഹം ( 3.4 കോടി രൂപ ) മാസ്റ്റര്‍ ക്രെഡിറ്റ് ഫെസിലിറ്റിയിലൂടെ കൈക്കലാക്കി നാട്ടിലേക്ക് കടന്നു കളഞ്ഞ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പാറയില്‍ പടിക്കപ്പറമ്പില്‍ വീട്ടില്‍ വര്‍ഗീസ് പടിക്കപ്പറമ്പില്‍ ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി നിഷേധിച്ചു. പ്രതികള്‍ ചെയ്ത സാമ്പത്തിക തട്ടിപ്പിന്റെ ഗൗരവം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.


Keywords: Dubai bank cheating case; High Court rejects anticipatory bail plea, Kochi, Cheating, Case, News, High Court of Kerala, Bank, Bail plea, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?