ഞങ്ങളുടെ മക്കളെ കൊല്ലാന്‍ വരുന്നതാണോ? കല്യോട്ട് സന്ദര്‍ശിക്കാനെത്തിയ സി പി എം നേതാക്കളോട് അമ്മമാരുടെ ചോദ്യം
കാസര്‍കോട്: (www.kvartha.com 23.02.2019) ഇരട്ടക്കൊല നടന്ന കല്ലിയോട് സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ വന്‍ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം പ്രതിഷേധവുമായി റോഡിന് കുറുകെ കിടന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം നേതാക്കളെ ചിലര്‍ അസഭ്യം പറയുകയും ചെയ്തു.
ഹര്‍ത്താല്‍ ദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത കടകള്‍ ഉള്‍പ്പെടെയുള്ളവ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കരുണാകരന്‍ എംപി, കെ.കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ എന്നിവര്‍. കോണ്‍ഗ്രസ് ശക്തമേഖലയായ കല്ലിയോട് വന്‍ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.
Photo Credit : Manorama

കരുണാകരന്‍ എംപിയെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. എംപിയുടെ നേര്‍ക്കു കുതിച്ചുചാടിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഞങ്ങളുടെ മക്കളെ കൊല്ലാന്‍ വരുന്നതാണെന്നു പറഞ്ഞായിരുന്നു നേതാക്കള്‍ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം. സ്ത്രീകളും യുവതികളുമടക്കമുള്ളവര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി ഇവരെ തടഞ്ഞു. ഞങ്ങടെ മക്കളെ കൊല്ലാന്‍ വരുന്നവര്‍ ഇങ്ങോട്ടുവരേണ്ടെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പെരിയയിലും കല്യോട്ടും സിപിഎം സംഘത്തിന് പ്രതിഷേധം നേരിടേണ്ടി വന്നു. കല്യോട്ട് കവലയില്‍ സിപിഎം സംഘത്തിന്റ വാഹനമെത്തിയ സമയത്ത് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി അടക്കമുളളവരുടെ താല്‍പര്യം കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതായി പി.കരുണാകരന്‍ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രതിപക്ഷനേതാവിനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പ്രതികരിച്ചില്ല.

പെരിയ, കല്ലിയോട് ഭാഗത്ത് സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും വ്യാപകമായി തകര്‍ത്തു. ചില വീടുകളില്‍ കവര്‍ച്ചയും നടന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നും പി.കരുണാകരന്‍ പറഞ്ഞു.
Photo Credit : Manorama
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM Leaders visit Periya, Kasaragod, News, Politics, CPM, Leaders, Visit, Congress, Protesters, Murder, Crime, Criminal Case, Kerala.
Keywords: CPM Leaders visit Periya, Kasaragod, News, Politics, CPM, Leaders, Visit, Congress, Protesters, Murder, Crime, Criminal Case, Kerala.
Powered by Info News For You

Comments
Post a Comment