അന്നം തേടിയെത്തുന്നവര്‍ക്ക് വീടൊരുക്കി കേരളം: 'അപ്നാ ഘര്‍' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പാലക്കാട്:(www.kasargodvartha.com 24/02/2019) അന്നം തേടിയെത്തുന്നവര്‍ക്ക് വീടൊരുക്കി മാതൃകയായി കേരളസര്‍ക്കാര്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച പാര്‍പ്പിട സമുച്ചയമായ 'അപ്നാ ഘര്‍' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഡോര്‍മെറ്ററി സംവിധാനത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ നാലുനിലകളിലായി 62 മുറികളുള്ളതാണ് പാലക്കാട് നിര്‍മിച്ച അപ്നാ ഘര്‍. പാലക്കാട്ടെ മാതൃകയില്‍ മൂന്നിടങ്ങളില്‍ പാര്‍പ്പിട സമുച്ചയം ഉടനെ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

News, Kerala, Inauguration, Top-Headlines, Pinarayi-Vijayan, Chief minister, Palakkad, Apna Ghar inaugurated by CM


വെറും 800 രൂപ മാത്രമാണ് അപ്നാഘറില്‍ താമസിക്കുന്നവര്‍ക്കുള്ള മാസവാടക. വലിയ അടുക്കളകളും, ഡൈനിംഗ് ഹാളും തുടങ്ങി കളിസ്ഥലം വരെ പാര്‍പ്പിട സമുച്ചയത്തിലൊരുക്കിയിട്ടുണ്ട്. രാജ്യത്ത് ഇതാദ്യമായാണ് ആധുനികസൗകര്യങ്ങളോടു കൂടി തൊഴിലാളികള്‍ക്ക് മാത്രമായൊരു താമസ സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നത്. കഞ്ചിക്കോടും വാളയാറും പരിസരത്തുമുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇനി വൃത്തിഹീനമായ ക്യാംപുകളിലോ ഷെഡ്ഡുകളിലോ അന്തിയുറങ്ങേണ്ടി വരില്ല എന്നതാണ് അപ്നാ ഘറിന്റെ ഏറ്റവും വലിയ പ്രത്യേകത. കഞ്ചിക്കോട്ടെ അപ്നാ ഘറില്‍ എത്രകാലം വേണമെങ്കിലും അവര്‍ക്ക് തങ്ങാം.

തൊഴില്‍വകുപ്പിന് കീഴില്‍ ഭവനം ഫൗണ്ടേഷനാണ് പാര്‍പ്പിട സമുച്ചയം നിര്‍മിച്ചത്. പുതിയ താമസസ്ഥലത്തെ വലിയ ആഹ്ലാദത്തോടെയാണ് മറുനാടന്‍ തൊഴിലാളികളും വരവേറ്റത്. സമുച്ചയം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതര സംസ്ഥാന തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും അപ്നാ ഘറുകള്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളും കേരളത്തിന്റ ഭാഗമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 10 കോടി രൂപ ചെലവിട്ടാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചത്.

അന്യദേശക്കാര്‍ക്കും അഭയമൊരുങ്ങുന്ന ഈ കേരളമാതൃക റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം ദേശീയമാധ്യമങ്ങള്‍ പാലക്കാട് എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് വരെ ഇരയാകുമ്പോള്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്ന കേരളമോഡല്‍ രാജ്യത്തിന് മാതൃകയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, Top-Headlines, Pinarayi-Vijayan, Chief minister, Palakkad, Apna Ghar inaugurated by CM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?