കെ സുധാകരനെ കണ്ണൂരില്‍ വീണ്ടും ഇറക്കി സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്; എതിരാളി പി കെ ശ്രീമതി തന്നെയോ?

കണ്ണൂര്‍: (www.kvartha.com 07.02.2019) ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു.

ലോക്‌സഭയിലേക്ക് കണ്ണൂരില്‍ മത്സരിക്കാന്‍ ഏറ്റവും അര്‍ഹതയും വിജയ സാധ്യതയുമുള്ള സ്ഥാനാര്‍ത്ഥി കെ. സുധാകരനാണെന്നായിരുന്നു മുല്ലപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞത്. ഏറ്റവും ഊര്‍ജ്വസ്വലനായ നേതാവാണ് സുധാകരനെന്നും മത്സരിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ തീരുമാനം മാത്രമേ ഇനി അറിയേണ്ടതുള്ളൂ എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇത് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

K Sudhakaran likely will be UDF nominee in Kannur, Kannur, News, Politics, UDF, LDF, Lok Sabha, Election, Trending, K.Sudhakaran, Kerala.

സുധാകരന്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങാന്‍ അണികള്‍ തയ്യാറായിരിക്കുകയാണെന്ന് ചില നേതാക്കള്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവും ശബരിമല വിഷയവുമെല്ലാം അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

അതേസമയം, മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും, മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ എളിയ പ്രവര്‍ത്തകനെന്ന നിലയില്‍ അത് അംഗീകരിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

സംസ്ഥാന മന്ത്രി, എം.പി, എം.എല്‍.എ എന്ന നിലയില്‍ സുധാകരന്റെ പ്രവര്‍ത്തന മികവും നേതൃത്വം വിലയിരുത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ 6566 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ പി.കെ. ശ്രീമതിയോട് പരാജയപ്പെട്ടത്. എന്നാല്‍ ഇതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ സുധാകരന്‍ 43,151 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.

അതിനെല്ലാമുപരിയായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കണ്ണൂര്‍. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മത്സരിക്കണമെന്ന ആഗ്രഹം വലിയ വിഭാഗം പ്രവര്‍ത്തകരിലുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ കണ്ണൂര്‍ മണ്ഡലം വലിയ ശ്രദ്ധാകേന്ദ്രം തന്നെയാകും. നിലവിലെ എം.പി പി.കെ. ശ്രീമതി വീണ്ടും മത്സരിച്ചാലും തീപ്പാറുന്ന പോരാട്ടമായിരിക്കും നടക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Sudhakaran likely will be UDF nominee in Kannur, Kannur, News, Politics, UDF, LDF, Lok Sabha, Election, Trending, K.Sudhakaran, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?