നൗഫല്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആന്ധ്രയിലെ നക്‌സല്‍ മേഖലയില്‍ നിന്നും; കൂട്ടുപ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് ചീഫ്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 04.02.2019) ചിറ്റാരിക്കാല്‍ കുന്നുംകൈ സ്വദേശി നൗഫല്‍ (35) 112 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആന്ധ്രപ്രദേശിലെ നക്‌സല്‍ മേഖലയില്‍ നിന്നാണെന്ന് പോലീസ് പറഞ്ഞു. നൗഫലിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൂട്ടാളി പോലീസിനെ കണ്ട് കാറില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ടുണിയില്‍ നിന്നുമാണ് ഇന്നോവ കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ എസ് ഐ രഞ്ജിത്ത രവീന്ദ്രനും എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് വെസ്റ്റ് എളേരി പൂങ്ങോടു വെച്ച് കഞ്ചാവ് വേട്ട നടത്തിയത്.

കാറിന്റെ പിറകിലെ ഡിക്കിയില്‍ കിലോ കണക്കാക്കി ചെറിയ നിരവധി പൊതിയുണ്ടാക്കി അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്. അറസ്റ്റിലായ നൗഫലിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും മറ്റുമായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും രക്ഷപ്പെട്ട പ്രതിയെ ഉടന്‍ പിടികൂടുമെന്നും ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ ചിറ്റാരിക്കാല്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രനും എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Ganja seized, Ganja, Ganja case; investigation goes on
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?