കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി
ആലപ്പുഴ: (www.kvartha.com 15.02.2019) രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ പോരാടിയ ധീര സൈനികരെ കൊന്നൊടുക്കിയവരുമായി ചര്‍ച്ച വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഭീകരവാദികര്‍ക്കൊത്താശ ചെയ്യുന്നതാണെന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് കെ സോമന്‍ പറഞ്ഞു. ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്ന കൊടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കണം. സിപിഎമ്മിന്റെ മുന്‍കാല പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് കോടിയേരിയുടെ വാക്കുകള്‍. ജിഹാദി ഭീകരതയോടും തീവ്രവാദികളോടുമുള്ള സിപിഎമ്മിന്റെ അടുപ്പമാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നതെന്നും സോമന്‍ പറഞ്ഞു.
കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മരിച്ച അമരന്മാരായ 44 ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടു ആലപ്പുഴ നിയോജക മണ്ഡലത്തില്‍ 44 അമര്‍ ജ്യോതി ദീപം തെളിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സോമന്‍. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറിമാരായ ജി മോഹനന്‍, കെ പി സുരേഷ് കുമാര്‍, വൈസ് പ്രസിഡണ്ട് എന്‍ ഡി കൈലാസ്, മറ്റു ഭാരവാഹികളായ പദ്മകുമാര്‍, ബാലചന്ദ്രപ്പണിക്കര്‍, ശങ്കര്‍, വിശ്വവിജയപാല്‍, വരുണ്‍, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Alappuzha, Kodiyeri Balakrishnan, BJP, Kerala, News, K. Soman, BJP against Kodiyeri

Powered by Info News For You

Comments
Post a Comment