തിരഞ്ഞെടുപ്പിന് കളമൊരുങ്ങി മഞ്ചേശ്വരം; കെ സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറി
കൊച്ചി: (www.kasargodvartha.com 25.02.2019) ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറിയതോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഹര്‍ജി പിന്‍വലിക്കുന്നതിനായി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. കേസ് നിലനില്‍ക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും നടക്കാനാണ് സാധ്യതയേറിയിരിക്കുന്നത്.
സാക്ഷികളെ മുസ്ലിം ലീഗും സി പി എമ്മും ചേര്‍ന്ന് ഇല്ലാതാക്കിയെന്നും 67 സാക്ഷികളുണ്ടെങ്കില്‍ മാത്രമേ കേസ് ജയിക്കാനാകൂ എന്ന തിരിച്ചറിവാണ് കേസ് പിന്‍വലിക്കാന്‍ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതിനായാണ് കേസ് പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
89 വോട്ടിനാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുര്‍ റസാഖിനോട് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇതോടെ കള്ളവോട്ട് നടത്തിയെന്നും ഫലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ 2018 ഒക്ടോബര്‍ 20ന് അബ്ദുര്‍ റസാഖ് അന്തരിച്ചു. ഈ സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്ന് കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍ പിന്മാറില്ലെന്നായിരുന്നു നേരത്തെ സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kochi, Manjeshwaram, K.Surendran, Manjeshwaram election case withdrawn by K Surendran
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment