വാക്ക് പാലിച്ച് കളക്ടര്‍ : കുട്ടമ്പുഴ ആദിവാസി ഊരിലെ ബദല്‍ സ്‌കൂളിലെ കുട്ടികള്‍ മെട്രോയിലും ബോട്ടിലും യാത്ര ആസ്വദിച്ച് മടങ്ങി
കൊച്ചി: (www.kvartha.com 16.02.2019) കലക്ടര്‍ വാക്ക് പാലിച്ചതോടെ ആദ്യമായി നഗരത്തിലെത്തിയ കുട്ടമ്പുഴ ആദിവാസി ഊരിലെ ബദല്‍ സ്‌കൂള്‍ കുട്ടികള്‍ മെട്രോയിലും ബോട്ടിലും യാത്ര ആസ്വദിച്ച് മടങ്ങി. കഴിഞ്ഞ ആഴ്ച കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് എളംപ്ലാശ്ശേരി ബദല്‍ സ്‌കൂള്‍ കുട്ടികള്‍ കൊച്ചി നഗരം കാണാന്‍ വരുമ്പോള്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ആഗ്രഹം കുട്ടികള്‍ കലക്ടറോട് പറഞ്ഞത്.
മെട്രോയില്‍ കയറാനുള്ള സംവിധാനം ഒരുക്കാമെന്ന് കലക്ടര്‍ കുട്ടികളോട് പറഞ്ഞിരുന്നു.
എളംപ്ലാശ്ശേരി ഏകാധ്യാപക സ്‌കൂളിലെ 13 കുട്ടികളും അഞ്ചുകുടി ഏകാധ്യാപക സ്‌കൂളിലെ 19 കുട്ടികളും അധ്യാപകരും മാതാപിതാക്കളുമാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. അധ്യാപകരായ സെലിന്‍ പി.മാത്യുവിന്റെയും ജോസി സെബാസ്റ്റ്യന്റെയും വാര്‍ഡ് മെമ്പര്‍ അരുണ്‍ ചന്ദ്രന്റെയും നേതൃത്വത്തിലാണ് കുട്ടികള്‍ നഗരം കാണാന്‍ എത്തിയത്.
ആദ്യമായിട്ടാണ് കുട്ടികള്‍ പുറം ലോകം കണ്ടത്. എസ്‌കലേറ്ററില്‍ കയറാന്‍ ഭയപ്പെട്ട് മടിച്ച് നിന്നെങ്കിലും ധൈര്യം സംഭരിച്ച് എല്ലാവരും കയറി. മെട്രോയില്‍ കയറിയപ്പോള്‍ പലരുടെയും മുഖത്ത് പേടിയും അമ്പരപ്പുമായിരുന്നു. അംബരചുംബികളായ ഫ് ളാറ്റുകള്‍ പലരിലും അത്ഭുതം ഉളവാക്കി. മെട്രോയില്‍ നിന്ന് ഇറങ്ങി ഡിറ്റിപിസി ഒരുക്കിയ ബോട്ടില്‍ വേമ്പനാട്ട് കായലിലൂടെ യാത്ര.
ഡിറ്റിപിസി സൂപ്പര്‍വൈസര്‍ കെ.ടി. രാജീവ് കായല്‍പ്പരപ്പിലെ കെട്ടിടങ്ങളും ബോട്ടുകളും കപ്പലുകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സംഭാവന ചെയ്ത അയ്യായിരം രൂപയുടെ പുസ്തകങ്ങള്‍ കൃതി രാജ്യാന്തര പുസ്തകമേളയില്‍ നിന്ന് കുട്ടികള്‍ക്ക് നല്‍കി.
തുടര്‍ന്ന് പുതുവൈപ്പ് ബീച്ച് , ലൈറ്റ് ഹൗസ്, സുഭാഷ് പാര്‍ക്ക് എന്നിവിടങ്ങളിലും സമയം ചെലവഴിച്ചു. വൈകിട്ടത്തെ ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരം കലക്ടര്‍ക്കൊപ്പം ആസ്വദിച്ചാണ് കുട്ടികള്‍ മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuttampuzha tribal school students visits Kochi Metro, Kochi, District Collector, school, Students, Education, Metro, News, Kerala.

Powered by Info News For You

Comments
Post a Comment