ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരം; കാര്‍ നിര്‍ത്താതെ പോയി

ചെര്‍ക്കള: (www.kasargodvartha.com 24.02.2019) ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കട്ട അതൃക്കുഴി സ്വദേശികളായ സുനീഷ് (30) - രശ്മി (25) ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 എം 8780 നമ്പര്‍ ഹോണ്ട ബൈക്കാണ് അപകടത്തില്‍ പെട്ടത്.

അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. കറുത്ത നിറത്തിലുള്ള മാരുതി 800 കാറാണ് ബൈക്കിലിടിച്ചതെന്നും അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ വിദ്യാനഗര്‍ പോലീസ് ഈ ഭാഗത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്.

ചെര്‍ക്കള - പാടി - എതിര്‍ത്തോട് റോഡില്‍ പാടി വളവില്‍ വെച്ചാണ് അപകടം. ചെര്‍ക്കള ഭാഗത്തുനിന്ന് എതിര്‍ത്തോട് ഭാഗത്തേക്ക് പോകുകയായിരുന്നു സുനീഷും ഭാര്യയും. എതിരെ വന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kerala, kasaragod, news, Cherkala, Accident, Car, Bike, Injured, hospital, Couples injured in accident 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?