കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: എന്‍ഐഎ പിടികൂടിയ പ്രതിയെ കൊച്ചിയിലെത്തിച്ചു
കൊച്ചി: (www.kvartha.com 02.01.2019) കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ എന്‍ഐഎ പിടികൂടിയ പ്രതിയെ കൊച്ചിയിലെത്തിച്ചു. വെള്ളിയാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ പിടികൂടിയ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ എട്ടാം പ്രതി പി പി യൂസഫിനെയാണ് പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കാനായി കൊച്ചിയിലെത്തിച്ചത്.
ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊച്ചി എന്‍ഐഎ സംഘം യൂസഫിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് യൂസുഫ് പിടിയിലാകുന്നത്. വെള്ളിയാഴ്ച സൗദിയില്‍ നിന്നുള്ള വിമാനത്തിലായിരുന്നു യൂസഫ് എത്തിയത്. ഇയാളെ സൗദി പോലീസ് കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് കയറ്റി അയച്ചതാണെന്നും സൂചനയുണ്ട്.
സ്‌ഫോടനം നടത്തിയ ശേഷം ഇയാള്‍ രണ്ടാംപ്രതി കണ്ണൂര്‍ തലശ്ശേരി ചെരുപറമ്പയിലെ മുഹമ്മദ് അസ്ഹര്‍ (33) നൊപ്പം സൗദിയിലേക്ക് കടക്കുകയായിരുന്നു. 13 വര്‍ഷമായി അസ്ഹറിനൊപ്പം കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ജനുവരി 24 ന് അസ്ഹര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എന്‍ഐഎയുടെ പിടിയിലായിരുന്നു.
2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമായി സ്‌ഫോടനം നടന്നത്. 20 മിനിട്ട് ഇടവേളയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
2009 ഡിസംബര്‍ 18ന് കേസ് ഏറ്റെടുത്ത എന്‍ ഐ എ എട്ട് പേര്‍ക്കെതിരെ 2010 ഓഗസ്റ്റ് ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ നാല് പ്രതികള്‍ക്കെതിരെ 2011 ഓഗസ്റ്റ് 11 ന് എറണാകുളം സ്‌പെഷ്യല്‍ എന്‍ ഐ എ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കുകയും ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി സഫാസ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
Keywords: Kerala, Kochi, News, Kozhikode, NIA, Arrest, Blast, Bomb Blast, New Delhi, National, Calicut Twin Blasts Case accused produced to Special NIA Court Kochi

Powered by Info News For You

Comments
Post a Comment