സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്; തിരിച്ചടിക്കാന്‍ പൂര്‍ണ സ്വാതന്ത്രം നല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: (www.kvartha.com 15.02.2019) സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ ഒരേ സ്വരത്തില്‍ നേരിടണം. അക്രമികളും അവര്‍ക്കു പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടിവരും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമം നടക്കില്ല. സൈന്യത്തിനു പൂര്‍ണ സ്വാതന്ത്രമാണു നല്‍കിയിരിക്കുന്നത്. ലോകത്തുനിന്ന് ഒറ്റപ്പെട്ടു നില്‍ക്കുകയാണ് നമ്മുടെ അയല്‍ക്കാര്‍. തന്ത്രങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് അവര്‍ കരുതുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ ചെയ്യുന്നതു വലിയ തെറ്റാണ്. ഭീകരാക്രമണമുണ്ടായപ്പോള്‍ അപലപിക്കുകയും ഇന്ത്യയ്ക്കു പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ രാഷ്ട്രങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീരസൈനികര്‍ക്കു അദ്ദഹം കൃതജ്ഞത അര്‍പ്പിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Our Security Forces Given Free Hand: PM Modi on Pulwama Attack, New Delhi, News, Prime Minister, Narendra Modi, Terror Attack, Conspiracy, Video, Politics, National.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമം നടക്കില്ല. സൈന്യത്തിനു പൂര്‍ണ സ്വാതന്ത്രമാണു നല്‍കിയിരിക്കുന്നത്. ലോകത്തുനിന്ന് ഒറ്റപ്പെട്ടു നില്‍ക്കുകയാണ് നമ്മുടെ അയല്‍ക്കാര്‍. തന്ത്രങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് അവര്‍ കരുതുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ ചെയ്യുന്നതു വലിയ തെറ്റാണ്. ഭീകരാക്രമണമുണ്ടായപ്പോള്‍ അപലപിക്കുകയും ഇന്ത്യയ്ക്കു പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ രാഷ്ട്രങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീരസൈനികര്‍ക്കു അദ്ദഹം കൃതജ്ഞത അര്‍പ്പിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാധ്യമങ്ങള കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാണിജ്യതലത്തില്‍ പാകിസ്ഥാന് നല്‍കിയിരുന്ന എം.എഫ്.എന്‍ ( മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) പദവിയും ഇന്ത്യ റദ്ദാക്കിയതായി അറിയിച്ചിരുന്നു.
Keywords: Our Security Forces Given Free Hand: PM Modi on Pulwama Attack, New Delhi, News, Prime Minister, Narendra Modi, Terror Attack, Conspiracy, Video, Politics, National.
Powered by Info News For You

Comments
Post a Comment