മറ്റൊരാളുടെ ചുമലില്‍ സഞ്ചരിക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് വിട; അഫ്‌സലിന്റെ വീട്ടിലേക്ക് നഗരസഭ റോഡ് നിര്‍മ്മിച്ചു
നീലേശ്വരം: (www.kasargodvartha.com 05.02.2019) എന്‍ഡോസള്‍ഫാന്‍ രോഗബാധിതനായ കടിഞ്ഞിമൂലയിലെ അഫ്‌സലിന്റെ വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ച് കൊടുത്ത് നീലേശ്വരം നഗരസഭ മാതൃക കാണിച്ചു. കടിഞ്ഞിമൂലയിലെ അഫ്‌സല്‍ മന്‍സിലില്‍ താമസിക്കുന്ന പതിനാറുകാരനായ അഫ്‌സലിന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കും ചികിത്സയ്ക്കും പോകാനായി വാഹനത്തിലേക്ക് കയറാന്‍ ചതുപ്പ് നിലത്തിലൂടെ മറ്റൊരാളുടെ ചുമലില്‍ സഞ്ചരിക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
ഇക്കഴിഞ്ഞ മഴക്കാലത്ത് നഗരസഭാ പരിധിയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളെ നേരിട്ട് കാണുന്നതിന്റെ ഭാഗമായി നഗരസഭാ സംഘം അഫ്‌സലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അഫ്‌സലും വീട്ടുകാരും നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്റെ മുമ്പാകെ വെച്ച ഒരു അഭ്യര്‍ത്ഥന 'വീട്ടിലേക്ക് ഒരു റോഡ്' എന്നതായിരുന്നു. ഏറെ പരിഗണന അര്‍ഹിക്കുന്ന ഈ അഭ്യര്‍ത്ഥന യാതാര്‍ത്ഥ്യമാക്കുമെന്ന് ചെയര്‍മാനും കൂടെ ഉണ്ടായിരുന്ന വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫിയും, വാര്‍ഡ് കൗണ്‍സിലര്‍ വി.വി സീമയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ചുരുങ്ങിയ കാലത്തിനിടയില്‍ നഗരസഭ അഫ്‌സലിന്റെ അയല്‍ക്കാരായ സുമനസ്സുകളുടെ സഹായത്തോടു കൂടി നടപ്പിലാക്കിയത്. അഫ്‌സലിന് വീട്ടിലേക്ക് റോഡ് വന്നതോടെ എട്ടോളം അയല്‍വാസികള്‍ക്കും റോഡിന്റെ പ്രയോജനം വന്നു ചേര്‍ന്നു.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി നിര്‍മിച്ചു കൊടുത്ത അഫ്‌സലിന്റെ വീട്ടിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, വാര്‍ഡ് കൗണ്‍സിലര്‍ വി.വി. സീമ, അംബികാസുതന്‍ മാങ്ങാട്, കെ വി അമ്പാടി, കെ.വി കുഞ്ഞിരാമന്‍, കെ ചന്ദ്രന്‍, ശ്രീധരന്‍ കടവത്ത്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പി.വി ദിവാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Municipality, Neeleswaram, Top-Headlines, Municipality constructed road in the way of Afsal's house
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment