കുടിശിക അടയ്ക്കാന്‍ പണമില്ലാതെ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങി അനില്‍ അംബാനി

മുംബൈ: (www.kvartha.com 01.02.2019) കുടിശിക അടയ്ക്കാന്‍ പണമില്ലാതെ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് അനില്‍ അംബാനി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും വ്യക്തമാക്കിയിരിക്കുന്നത്.

2017 ജൂണ്‍ രണ്ടിന് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടര്‍ന്ന് പതിയെ പല പ്രോജക്ടുകളും അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ ടെലികോം രംഗത്ത് നിന്ന് പൂര്‍ണമായും പിന്‍മാറാനും റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരുന്നു. 18 മാസം കഴിഞ്ഞിട്ടും കമ്പനിക്ക് ലാഭമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പാപ്പര്‍ നടപടികളിലേക്ക് കടക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ ടെലികോം നിരക്കുകള്‍ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയ കമ്പനിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ്. എന്നാല്‍ സഹോദരന്‍ മുകേഷ് അംബാനിയുടെ ജിയോ മൊബൈലിന്റെ വരവോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വന്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Anil Ambani, National, News, Reliance Communications, Telecom business, Anil Ambani’s Reliance Communications to opt for insolvency 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?