ഖാസി കേസ്: സമസ്ത പ്രക്ഷോഭം നീതിക്ക് വേണ്ടിയുള്ള പോരാട്ടം: എസ്.വൈ.എസ്


കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്ത സീനിയര്‍ വൈസ് പ്രസിഡണ്ടുമായ സി.എം അബ്ദുല്ല മൗലവിയുടെ കോലപാതകമായി ബന്ധപ്പെട്ട് പുനരാന്നേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഫെബ്രുവരി 28ന് കോഴിക്കോട് നടക്കുന്ന സമസ്ത പ്രക്ഷോഭ സമ്മേളനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് എസ്.വൈ.എസ് കാസര്‍കോട് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. 

മുനിസിപ്പല്‍ പരിധിയിലെ മുഴുവന്‍ ശാഖയില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ കോഴിക്കോട് പരിവാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. മുനിസിപ്പല്‍ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. പാണലം അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി ചാല, സിറാജുദ്ധീന്‍ ഖാസിയിലേന്‍. ടി.എസ് സൈനുദ്ധീന്‍ തുരുത്തി, മുഹമ്മദ് കുഞ്ഞി പച്ചക്കാട്, അബ്ദുല്ല ചാല, എന്‍.എം സിദ്ദിഖ് ബെദിര, സത്താര്‍ ഹാജി അണങ്കൂര്‍, കുഞ്ഞാലി കൊല്ലമ്പാടി, മുനീര്‍ അണങ്കൂര്‍, ദൃശ്യ മുഹമ്മദ് കുഞ്ഞി, റിയാസ് കൊല്ലമ്പാടി, സലാം മൗലവി സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?