ഹര്‍ത്താല്‍: യുഡിഎഫ് കാസര്‍കോട് ജില്ലാ നേതാക്കള്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹാജരാകും; ഡീന്‍ കുര്യാക്കോസും കോടതിക്ക് വിശദീകരണം നല്‍കും

കാസര്‍കോട്: (www.kasargodvartha.com 21.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തും, കൃപേഷും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയ യുഡിഎഫ് ജില്ലാ നേതാക്കള്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹാജരാകും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ പെരിയ എന്നിവരോടാണ് ഹൈക്കോടതി നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.
Kasaragod, News, Harthal, court, Top-Headlines, Hartal: UDF Leaders will be attended to HC on Friday

അഭിഭാഷകര്‍ക്കൊപ്പം ഹൈക്കോടതിയില്‍ ഹാജരായി തങ്ങളുടെ വിശദീകരണം നല്‍കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യക്കോസിനോടും ഇതേ ദിവസം കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. അദ്ദേഹവും വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹാജരാകും.

ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ഹര്‍ത്താല്‍ നടത്താവൂ എന്ന് ഹൈക്കോടതി ഒരു മാസം മുമ്പ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Harthal, court, Top-Headlines, Hartal: UDF Leaders will be attended to HC on Friday 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?