എസ്ഡിപിഐ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, റോയി അറയ്ക്കല്‍ ചാലക്കുടിയിലും കെ കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും മത്സരിക്കും
കൊച്ചി: (www.kvartha.com 20.02.2019) യഥാര്‍ത്ഥ ബദലിന് എസ്ഡിപിഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റും കേരളത്തിന്റെ ചുമതലയുമുള്ള ദഹ് ലാന്‍ ബാഖവി പറഞ്ഞു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയി അറയ്ക്കല്‍ ചാലക്കുടിയിലും ദേശീയ സമിതി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കെ കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും ജനവിധി തേടും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കൊമ്മേരി വടകരയില്‍ മത്സരിക്കും.
എസ്ഡിടിയു സംസ്ഥാന കമ്മിറ്റി അംഗം ബാബു മണി കരുവാരക്കുണ്ട്് വയനാട്ടിലും, എസ്ഡിപിഐ മലപ്പുറം ജില്ല സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ സി നസീര്‍ പൊന്നാനിയിലും, എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ എറണാകുളത്തും മത്സരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി അബ്ദുല്‍ മജീദ് ഫൈസി, എം കെ മനോജ് കുമാര്‍, മൂവാറ്റുപുഴ അഷ്റഫ് മൗലവി, പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI, Election, LS Polls: SDPI candidate list released

Powered by Info News For You

Comments
Post a Comment