കോണ്‍ഗ്രസുകാര്‍ വിജയിച്ചാല്‍ അവര്‍ കോണ്‍ഗ്രസില്‍ തന്നെ ഉണ്ടാകുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ നേതൃത്വത്തിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് കോടിയേരി

തിരുവനന്തപുരം: (www.kvartha.com 14.02.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കലുടെ വാക്ക്‌പോര് മുറുകുന്നു. കെപിസിസിയുടെ നേതൃത്വത്തില്‍ നോട്ടെണ്ണുന്ന മിഷനുമായാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസുകാര്‍ വിജയിച്ചാല്‍ അവര്‍ കോണ്‍ഗ്രസില്‍ തന്നെ ഉണ്ടാകുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ നേതൃത്വത്തിന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ആദ്യമായിട്ടാണ് കേരളത്തില്‍ ഒരു പാര്‍ട്ടി ഇത്തരത്തില്‍ നോട്ടെണ്ണുന്ന മിഷനുമായി യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ കേരളസംരക്ഷണ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Kerala, CPM, Congress, Kodiyeri Balakrishnan, Voters, News, Kodiyeri against Congress

കേരളത്തില്‍ ഇടതുപക്ഷ തരംഗം ഉണ്ടായതുകൊണ്ട് മാത്രമാണ് 2004ല്‍ വാജ്‌പേയി സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിഞ്ഞത്. ബിജെപി സര്‍ക്കാര്‍ കേരളത്തിന് അവകാശപ്പെട്ട വിഹിതം പോലും തരുന്നില്ല. കേരളത്തെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ വൈകാതെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മോഡി സര്‍ക്കാരിന് അന്ത്യം കുറിക്കാന്‍ സമയമായിരിക്കുകയാണ്. രാജ്യത്താകെയായി 82 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ പോയി. അരുണാചലില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തന്നെ വിലക്കെടുത്തുവെന്നും കോടിയേരി പരിഹസിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, CPM, Congress, Kodiyeri Balakrishnan, Voters, News, Kodiyeri against Congress 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?