'പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാവേ, മുന്നണി ബന്ധം നിലനിര്‍ത്തുക, കരിങ്കാലി പണി നിര്‍ത്തുക ചന്ദ്രേട്ടാ...'; പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച മന്ത്രി ഇ ചന്ദ്രശേഖരനെതിരെ കരിങ്കൊടി കെട്ടി പോസ്റ്ററുകള്‍

കാസര്‍കോട്: (www.kasargodvartha.com 27.02.2019) പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച മന്ത്രി ഇ ചന്ദ്രശേഖരനെതിരെ കരിങ്കൊടി കെട്ടി പോസ്റ്ററുകള്‍. ബളാല്‍, ചാമുണ്ഡിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് മന്ത്രിക്കെതിരെ കരിങ്കൊടി കെട്ടി പോസ്റ്റുകള്‍ പതിച്ചത്. 'പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാവേ, മുന്നണി ബന്ധം നിലനിര്‍ത്തുക, കരിങ്കാലി പണി നിര്‍ത്തുക ചന്ദ്രേട്ടാ...' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

സംഭവത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കല്യോട്ട് കൊല്ലപ്പെട്ട് കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ മന്ത്രി ഇ ചന്ദ്രശേഖരനും സി പി ഐ നേതാക്കളും സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റുകള്‍ കാണപ്പെട്ടത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, E.Chandrashekharan, Top-Headlines, Periya, Trending, Posters against Minister E Chandrasekharan in Balal, Chamundikkunnu
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?