മുഖ്യമന്ത്രി മന:സാക്ഷിയില്ലാത്ത ധിക്കാരി: യൂത്ത് ലീഗ്
കാസര്‍കോട്: (www.kasargodvartha.com 23.02.2019) കാസകോട്ട് എത്തിയിട്ടും നാടിനെ നടുക്കി വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ വസതി സന്ദര്‍ശിക്കാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി മന:സാക്ഷിയില്ലാത്ത ധിക്കാരിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപെട്ടു. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തില്‍ പ്രതിയുടെ മൊഴിയും, സി.പി.എം നേതാക്കളുടെ പ്രസ്താ
വനയും, ഭരണപക്ഷക്കാരുടെ സമ്മര്‍ദവും മുഖവിലക്കെടുത്ത് കേസ് ലഘൂകരിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട അംഗം പ്രതിയാവുകയും, പാര്‍ട്ടി ഓഫീസില്‍ പ്രതികള്‍ക്ക് അഭയം നല്‍കുകയും, ഉദുമ മണ്ഡലത്തിലെ നിലവിലെയും മുമ്പത്തെയും നിയമ സഭാംഗങ്ങള്‍ കൊലപാതകത്തിന് പ്രേരണയും, പ്രതികള്‍ക്ക് സഹായവും നല്‍കിയത് സമൂഹത്തെ
ഏറെ ആശങ്കപ്പെടുത്തുകയാണെന്ന് യോഗം വിലയിരുത്തി. പഴുതടച്ച അന്വേഷണത്തിന് കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസംഗത്തില്‍ ആഹ്വാനം നല്‍കിയും, കേസുകളില്‍ വ്യാജ പ്രതികളെ നല്‍കിയും, നിയമ പരിരക്ഷ ഒരുക്കിയും, സാമ്പത്തിക സഹായം നല്‍കിയും ക്രിമിനലുകളെ വളര്‍ത്തുന്ന സങ്കേതമായി സി.പി.എം മാറിയിരിക്കുന്നുവെന്നും, ജനങ്ങളെ അഭിമുഖീകരിക്കാന്‍ കൊലയാളിപ്പാര്‍ട്ടിക്ക് ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടുവെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth League, Periya, Trending, Top-Headlines, Muslim Youth League against CM
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment