പെരിയ ഇരട്ടക്കൊല: പ്രതിഷേധം അണപൊട്ടി കോണ്‍ഗ്രസ് ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച്, സംഘര്‍ഷം, ബാരിക്കേടുകള്‍ തകര്‍ത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.02.2019) കല്യോട്ട് ഇരട്ട കൊലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേടുകള്‍ തകര്‍ത്തെറിഞ്ഞു. ഡിസിസി പ്രസിഡണ്ട് ഹക്കീം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിലക്കിയെങ്കിലും അവരുടെ വാക്കുകള്‍ വില വെക്കാതെയാണ് സ്ത്രീകള്‍ അടക്കമുള്ള നൂറു കണക്കിന് പ്രവര്‍ത്തകര്‍ പോലീസിനെതിരെ തിരിഞ്ഞത്. പോലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ നാലും പോലീസിന്റെ പ്രതിരോധത്തെ പോലും വെല്ലുവിളിച്ച് തകര്‍ക്കുകയായിരുന്നു.

ഒടുവില്‍ പോലീസിനും മറയായി കോണ്‍ഗ്രസ് നേതാക്കള്‍ നിലയുറപ്പിക്കുകയായിരുന്നു. ജലപീരങ്കി ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നുവെങ്കിലും പോലീസ് തികച്ചും സംയമനം പാലിക്കുകയായിരുന്നു. ബാരിക്കേട് തകര്‍ത്തിട്ടും കലിയടങ്ങാത്ത പ്രവര്‍ത്തകര്‍ പോലീസിന് നേരെ പാഞ്ഞടുത്തപ്പോഴാണ് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി എ അഷ്‌റഫലി, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ എന്നിവര്‍ പോലീസിന് മുന്നിലായി അണിനിരന്ന് പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നും ഏറെ നേരം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ ശാന്തരായത്.

നേരത്തെ നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് കെ പി സി സി പ്രചരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, നേതാക്കളായ എം സുബ്ബയ്യറായ്, പി വി സുരേഷ്, വി ആര്‍ വിദ്യാസാഗര്‍, മാമുനി വിജയന്‍, ധന്യാ സുരേഷ്, അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, എം അസിനാര്‍, സി വി ജെയിംസ്, ഗീതാകൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Periya, Murder-case, കേരള വാര്‍ത്ത, Trending, Periya double murder; Clash in Congress DYSP office march


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?